ദാറുതഅലീമുല്‍ ഖുര്‍ആന്‍ മദ്രസയ്ക്കു പുതിയ മാനേജ്മന്റ് കമ്മിറ്റി
Monday, May 4, 2015 8:38 AM IST
ഫഹാഹീല്‍: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ മംഗഫില്‍ പ്രവര്‍ത്തിക്കുന്ന ദാറുതഅലീമുല്‍ ഖുര്‍ആന്‍ മദ്രസയിലേക്ക് അടുത്ത വര്‍ഷത്തെക്കുള്ള മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായി.

ഹനീഫ കൊടുവള്ളി (പ്രസിഡന്റ്), അബ്ദുള്‍ സലാം പെരുവള്ളൂര്‍, ഫൈസല്‍ ചാനോത്, അബ്ദു എലായി (വൈസ് പ്രസിഡന്റുമാര്‍), അബ്ദുള്‍ ബഷീര്‍ പെരുമ്പാവൂര്‍ (ജനറല്‍ സെക്രട്ടറി), ഫൈസല്‍ ടി.വി, സുബൈര്‍ ആലുവ (ജോ. സെക്രട്ടറിമാര്‍), സിറാജ് എരഞ്ഞിക്കല്‍ (ട്രഷറര്‍) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി ബഷീര്‍ അഹമ്മദ് ഹാജി, ഷംസുദ്ദീന്‍ ഫൈസി, മുഹമ്മദ് കൊടൂര്‍, നാസര്‍ കൊടൂര്‍, ആബിദ് ഖാസിമി, ഇസ്മായില്‍ ഹുദവി, ഗഫൂര്‍ ഫൈസി എന്നിവരെയും തെരഞ്ഞെടുത്തു.

ഷംസുദ്ദീന്‍ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മദ്രസയിലേക്കു പുതിയ അഡ്മിഷന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.