അറ്റ്ലാന്റയില്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് റീജണല്‍ കോണ്‍ഫറന്‍സ്
Monday, May 4, 2015 8:37 AM IST
അറ്റ്ലാന്റ: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യാ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പത്താമത് സതേണ്‍ റീജണല്‍ കോണ്‍ഫറന്‍സിനു അറ്റ്ലാന്റാ ഇടവക ആതിഥ്യമരുളുന്നു.

ജൂണ്‍ 19 മുതല്‍ 21 വരെ ജോര്‍ജിയ ഫാര്‍മേഴ്സ് റിട്രീറ്റ് സെന്ററില്‍ (ഏഅഎഎഅഇഇഘഅ ഇലിൃല, ഇീ്ശിഴീി, ഏലീൃഴശമ 30014) നടത്തുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

പ്രസിദ്ധ പ്രഭാഷകനും വാഗ്മിയുമായ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യാ പ്രിസൈഡിംഗ് ബിഷപ് മോസ്റ് റവ. ഡോ. സി.വി. മാത്യു ന്യൂജേഴ്സി ക്രോസ് പോയിന്റ് ചര്‍ച്ചിലെ റവ. ജേക്ക് യോഹന്നാന്‍ എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. പുതിയ നിയമത്തിലെ യാക്കോബിന്റെ പുസ്തകത്തെ ആധാരമാക്കി 'നമ്മിലുളള യഥാര്‍ഥ ക്രിസ്തീയതയുടെ പരിശോധന' എന്ന ചിന്താവിഷയത്തെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തും.

ഭദ്രാസനത്തിലെ സതേണ്‍ റീജണില്‍പ്പെട്ട എല്ലാ അംഗങ്ങളേയും കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. മേയ് 24 വരെ വൈബ്സൈറ്റില്‍ക്കൂടിയും രജിസ്റര്‍ ചെയ്യാവുന്നതാണ്. (വെസ് സൈറ്റ്: ംംം.ലെേരശമഹേമിമേ.ീൃഴ

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. കെ.ബി. കുരുവിള (വികാരി) 281 636 0327, തോമസ് ജോണ്‍ 757 839 3691, സന്തോഷ് തോമസ് 404 542 1616, സതീഷ് തോമസ് 404 348 6182.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി