കോര്‍പസ് ക്രിസ്റി പോലീസ് ചീഫ് അപകടത്തില്‍ മരിച്ചു
Monday, May 4, 2015 8:37 AM IST
ടെക്സസ്: കോര്‍പസ് ക്രിസ്റി പോലീസ് ചീഫ് ഫ്ലോയ്ഡ് സിംപസണ്‍ (52) വാഹനാപകടത്തില്‍ മരിച്ചതായി സിറ്റി പോലീസ് അസിസ്റന്റ് ചീഫ് സ്ഥിരീകരിച്ചു.

മേയ് മൂന്നിന് (ഞായര്‍) വൈകുന്നേരം ആറിനാണു സംഭവം. പതിനാറുകാരനായ ഡ്രൈവര്‍ ഓടിച്ചിരുന്ന ട്രക്ക് ചീഫ് സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളിനു നേരെ വരുന്നതു കണ്ട് അപകടം ഒഴിവാക്കുവാനുളള ശ്രമത്തില്‍ തെറിച്ചു വീണാണ് ചീഫ് മരിച്ചത്. ധരിച്ചിരുന്ന ഹെല്‍മറ്റ് തലയില്‍ നിന്നും ഊരിപ്പോയിരുന്നു. സമീപത്തുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി ചീഫിനു സിപിആര്‍ നല്‍കിയശേഷം ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

2012 മാര്‍ച്ച് 12നാണു കോര്‍പസ് ക്രിസ്റിയുടെ 22-ാമത് പോലീസ് ചീഫായി സിംപ്സണ്‍ നിയമിതനായത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍