'രാജ്യത്തെ നിക്ഷേപത്തിനുള്ള നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണം'
Monday, May 4, 2015 8:36 AM IST
വിയന്ന: പ്രവാസി മലയാളികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപത്തിനുളള നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിലൂടെ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനു സഹായകമാകുമെന്ന് പ്രവാസി മലയാളി ഗ്ളോബല്‍ ബിസിനസ് ഫോറം. ബിസിനസ് രംഗത്ത് പ്രവാസി മലയാളികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതുവഴി പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകരമാകുമെന്നും യോഗം വിലയിരുത്തി. കൂടാതെ പ്രവാസി റൂട്ട്സുമായി സഹകരിച്ച് പ്രവാസി പുനരധിവാസ പാക്കേജ് നടത്തുന്നതിനുളള പ്രോജക്ട് ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചു. ഓസ്ട്രിയയിലെ വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്.

പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര ബിസിനസ് ഫോറം പ്രധിനിധികളായി മുന്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ എംഡി, കെടിസി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ (ഇന്ത്യ), പ്രോസി എക്സോട്ടിക്ക് സൂപ്പര്‍മാര്‍ക്കറ്റ് ആന്‍ഡ് കോസ്മെറ്റിക് മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രന്‍സ് പള്ളിക്കുന്നേല്‍ (വിയന്ന), അറബ്കോ ലോജിസ്റിക്സ്, ഗ്ളോബീസ് സൊലൂഷന്‍സ്, അത്താഫി മാര്‍ബിള്‍സ്, ഇഗേറ്റ് ട്രേഡേഴ്സ്, അത്താഫി ഹെല്‍ത്ത് കെയര്‍, അത്താഫി ട്രേഡിംഗ് എന്നീ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ വി.കെ. അത്താഫി രാമചന്ദ്രന്‍ (സൌദി അറേബ്യ, ഈജിപ്ത്); പബ്ളിക് ട്രസ്റ് റിയല്‍ എസ്റേറ്റ് കോര്‍പ്പറേഷന്‍, സീലൈന്‍ പാക്കേജിംഗ് കമ്പനി, മെറിഡിയന്‍ ഹെല്‍ത്ത്, എഎഫ്കെ ഗ്ളോബല്‍ എന്റെര്‍ടെയിന്‍മെന്റ് എന്നീ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ അനിയന്‍ ജോര്‍ജ് (യുഎസ്എ), ഇന്‍സ്റാ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ കെ.വൈ. ഷമീര്‍ യൂസഫ് (സൌദി അറേബ്യ), കെ.വി. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അലി കിനാലൂര്‍ (ഖത്തര്‍), യുണീക് ബ്യൂറോ ഇ ആന്‍ഡ് സി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ലിനാദ് കെ. ഷംസുദ്ദീന്‍ (സൌദി അറേബ്യ), ബാങ്കോക്ക് ഇന്റര്‍നാഷണല്‍ റസ്ററന്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ റിയാസ് തരിപ്പയില്‍ (ബഹറിന്‍), പ്രവാസി റൂട്സ് ചെയര്‍മാന്‍ ജോസ് മാത്യു പനച്ചിക്കല്‍ (വിയന്ന), സീനിയര്‍ ഫാക്കല്‍ട്ടി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ എക്സ്പേര്‍ട്ട് യൂണിഡോ, വേരിസ് മാനേജ്മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെയര്‍ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ ഉമേഷ് മേനോന്‍ (ഇന്ത്യ) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസി മലയാളി ബിസിനസ് ഫോറം ഓഗസ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തിരുവനന്തപുരത്ത് പോത്തന്‍കോട്ടു നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തോടനുബന്ധിച്ച് അമ്പതില്‍പ്പരം രാജ്യങ്ങളില്‍നിന്നുള്ള പ്രധിനിധികളെ ഉള്‍പ്പെടുത്തി ബിസിനസ് മീറ്റ് സംഘടിപ്പിക്കാനും തീരുമാനമായി. മീറ്റിംഗില്‍ 2015-17 വര്‍ഷത്തേക്കുള്ള ഗ്ളോബല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍