മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ പിക്നിക്ക് അവിസ്മരണീയമായി
Monday, May 4, 2015 8:09 AM IST
ടാമ്പാ (ഫ്ളോറിഡ): സുവര്‍ണജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ജൂബിലി പിക്നിക്ക് വന്‍ വിജയമായി.

ജെറാള്‍ഡ് അവന്യൂവിലുള്ള മനോഹരമായ റോഡ്നി കോള്‍സണ്‍ പാര്‍ക്കില്‍ രാവിലെ ഒമ്പതിനു പരിപാടികള്‍ ആരംഭിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റ്, പാചകമത്സരം, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വടംവലി മത്സരം തുടങ്ങി പുതുമയുള്ള പരിപാടികളാണ് ഇത്തവണ സംഘാടകര്‍ അണിയിച്ചൊരുക്കിയിരുന്നത്.

പാശ്ചാത്യ ഡിഷുകള്‍, നാടന്‍ ഡിഷുകള്‍, തട്ടുകട ദോശ തുടങ്ങി നിരവധി വിഭവങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചുവെന്ന് പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.

തുടര്‍ന്നു നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. കേരള ടസ്കേഴ്സ് ടീം രണ്ട് ഓവര്‍ ബാക്കിനില്‍ക്കേ എട്ടു വിക്കറ്റിനു വിജയംകണ്ടു. ഏറ്റവും മികച്ച ടീമിനു ബേബി പുതുശേരിയുടെ പ്രത്യേക പാരിതോഷികവും നല്‍കി. പായസം തയാറാക്കല്‍ മത്സരത്തില്‍ ആലീസ് ബേബി വിജയിച്ചു. ട്രോഫികളും കാഷ് അവാര്‍ഡുകളും എംഎസിഎഫ് ഗോള്‍ഡന്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.

ഗൃഹാതുരതയുടെ നേര്‍ക്കാഴ്ചകളുമായി നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണു സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഇനിയും നടക്കാനിരിക്കുന്നത്. പ്രസ്തുത പ്രോഗ്രാമുകള്‍ ഓണം 2015, ജൂബിലി ഗ്രാന്റ് ഫിനാലെ, ജയറാം ഷോ, നാടകമേള, ക്രിസ്മസ്- ന്യൂഇയര്‍ തുടങ്ങിയവയാണ്.

ജൂബിലി പിക്നിക്കിന്റെ വിജയകരമായ നടത്തിപ്പിനു ഷീലാക്കുട്ടി, ബിജോയി ജേക്കബ്, സാജന്‍ കോരുത്, ഷീലാ സാജു, സാലി മച്ചാനിക്കല്‍, അബു സാം, അരുണ്‍ ജയമോന്‍, ബേബിച്ചന്‍ ചാലില്‍, ജിബിന്‍ ജോസ്, ജോണ്‍സണ്‍ പടിക്കപ്പറമ്പില്‍, രേഹി മാത്യു, സജി മഠത്തിലേട്ട്, സിന്ധു ജിതേഷ്, സുജിത് കുമാര്‍ അച്യുതന്‍, ജയിംസ് ഇല്ലിക്കല്‍, ടി. ഉണ്ണികൃഷ്ണന്‍, സോണി കുളങ്ങര, ബെന്നി വഞ്ചിപുരയ്ക്കല്‍, ഫ്രാന്‍സിസ് വയലുങ്കല്‍, മറിയാമ്മ വട്ടമറ്റം, ഫെലിക്സ് മച്ചാനിക്കല്‍, നിര്‍മല്‍ മേനോന്‍, കുര്യന്‍ കോശി, ട്രീസ തെക്കനാട്ട്, അനീനാ ലാസര്‍, സജി കരിമ്പന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം