വീസ തട്ടിപ്പ്: പതിനൊന്നു പേരെ അറസ്റ് ചെയ്തു
Monday, May 4, 2015 8:07 AM IST
കുവൈറ്റ്: വ്യാജ പേരിലുള്ള കമ്പനി വീസ ഉപയോഗിച്ചതിനെത്തുടര്‍ന്ന് പതിനൊന്ന് ഏഷ്യന്‍ വംശജരെ പിടികൂടി. കമ്പനി നിയമങ്ങള്‍ ലംഘിച്ച് വീസ ഉപയോഗിച്ചതിനാണ് ഇവരെ പിടികൂടിയത്. ഇവര്‍ പ്രസിദ്ധീകരിച്ച പത്രപരസ്യം കണ്ട് ആ നമ്പരിലേക്കു വിളിച്ച അധികൃതര്‍ ഓര്‍ഡര്‍ അനുസരിച്ച് ഹോം സര്‍വീസിനെത്തിയ അഞ്ചു യുവതികളെയും ഡ്രൈവറെയും കമ്പനി എംഡിയെയും മറ്റു നാലുപേരെയും അറസ്റ് ചെയ്യുകയായിരുന്നു.

തങ്ങള്‍ക്കു മാസം 400 ഡോളര്‍ വീതം നല്‍കി ഒരു ഇറാഖി പൌരന്റെ ലൈസന്‍സ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നുവെന്ന് അറസ്റിലായ കമ്പനി എംഡി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍