അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: സില്‍വര്‍ സ്റാര്‍ അജ്മാന്‍ ജേതാക്കള്‍
Monday, May 4, 2015 8:03 AM IST
അബുദാബി: അബു അഷ്റഫ് സ്പോര്‍ട്സ് സംഘടിപ്പിച്ച നാലാമത് ഋടണ ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മേയ് ഒന്നിന് ഓഫീസേഴ്സ് ക്ളബ് സ്റേഡിയത്തില്‍ നടന്നു.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സില്‍വര്‍ സ്റാര്‍ അജ്മാന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തീമാ ഗ്രൂപ്പ് ദുബായിയെ പരാജയപ്പെടുത്തി. ജേതാക്കള്‍ക്കുള്ള ട്രോഫി ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു സമ്മാനിച്ചു.

24 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ബിന്‍മതാര്‍ അല്‍ ഖുബൈസി, അല്‍ ത്വയിബ് ഫിഷ് അബുദാബി, തീമാ ഗ്രൂപ്പ് ദുബായി, സില്‍വര്‍ സ്റാര്‍ അജാമാന്‍ എന്നിവര്‍ സെമിഫൈനലിനു യോഗ്യത നേടി. സെമിയില്‍ ബിന്‍മതാര്‍ അല്‍ ഖുബൈസിയെ ടൈബ്രേക്കറില്‍ തീമാഗ്രൂപ്പ് പരാജയപ്പെടുത്തി. രണ്ടാം സെമിയില്‍ അല്‍ ത്വയിബ് ഫിഷിനെ ടൈബ്രേക്കറില്‍ സില്‍വര്‍ സ്റാര്‍ അജ്മാന്‍ പരാജയപ്പെടുത്തി ഫൈനലില്‍ ഇടം തേടുകയായിരുന്നു.

സമ്മാനദാനത്തിനു സൈഫ് ലൈന്‍ എംഡി അബൂബക്കര്‍, അഷ്റഫ് പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള