അബുദാബിയില്‍ കുട്ടികള്‍ക്കായി ശാസ്ത്രോത്സവം
Sunday, May 3, 2015 4:10 AM IST
അബുദാബി: കുട്ടികളില്‍ ശാസ്ത്ര അഭിരുചിയും, ശാസ്ത്രബോധവും അന്വേഷണാത്മകതയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി കൊണ്ടുവരാന്‍ ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂണിറ്റ് മേയ് 22നു രാവിലെ ഒമ്പതിനു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നു. ഒരു പരിഷ്കൃത പുരോഗമന സമൂഹത്തില്‍ ശാസ്ത്ര പഠനം കേവലം പരീക്ഷയ്ക്കു മാര്‍ക്ക് വാങ്ങുന്നതിലുപരിയായി കുട്ടികളുടെ സര്‍ഗാത്മതയും ശാസ്ത്രബോധവും വളര്‍ത്താന്‍ സഹായിക്കുന്ന രീതിയില്‍ ആണു ശാസ്ത്രോത്സവത്തിന്റെ ഉള്ളടക്കം.

ലഘു പരീക്ഷണങ്ങള്‍, ശാസ്ത്രാത്ഭുതങ്ങള്‍, ഉപയോഗശൂന്യമായ വസ്തുക്കള കൊണ്ടുള്ള ശാസ്ത്ര നിര്‍മ്മിതികള്‍, തുടങ്ങിയ വിവിധ പ്രവര്‍ത്തിപരിചയം അടങ്ങിയതാണു ശാസ്ത്രോത്സവം. ആറാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടു നടത്തുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5806629, 050 7399212, 0507727393, 0505810907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള