വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ 'സ്മൈല്‍ ആന്‍ഡ് ക്ളിക്ക് 2015' ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു
Sunday, May 3, 2015 4:07 AM IST
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ 'സ്മൈല്‍ ആന്‍ഡ് ക്ളിക്ക് 2015' സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫിയില്‍ മലയാളികളുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പംതന്നെ നല്ല ഫോട്ടോഗ്രാഫറെ കണ്െടത്താനുള്ള അവസരം കൂടിയാണ്. മുന്നു വിഭാഗങ്ങളായാണു മത്സരം നടത്തുന്നത്. അഴല ഏൃീൌു 0.1 ഠീ 10 ്യലമൃ, 1120 ്യലമൃ അിറ 2125 ്യലമൃ. ഈ മല്‍സരത്തില്‍ വിജയികളാവാനും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക്് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും, അസോസിയേഷന്റെ ഓണം പ്രോഗ്രാമിനോടനുബന്ധിച്ചു നല്‍കുന്നതാണ്. മത്സരത്തില്‍ വിജയിക്കുന്ന ചിത്രങ്ങള്‍ മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരളദര്‍ശനത്തില്‍ ഉള്‍പ്പെടുന്നതായിരിക്കും. വിജയികളെ തെരഞ്ഞെടുക്കുന്നതു ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ ആയിരിക്കും.

സ്മൈല്‍ ആന്‍ഡ് ക്ളിക്കിന്റെ ചെയര്‍മാന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ലിജോ ജോണ്‍ ആണ്. ന്യൂയോര്‍ക്കിലെ ഐടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ലിജോ നല്ല ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ന്യൂയോര്‍ക്കിലെ സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ലിജോ ജോണ്‍ വെസ്റ്ചെസ്റര്‍ മലയാളീ അസോസിയേഷന്റെ കമ്മിറ്റി മെമ്പര്‍കൂടിയാണ്.

ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോഗ്രാഫിനോടൊപ്പം, പേര്, ജനനതീയതി, ഇമെയില്‍ അഡ്രസ്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ ംാമാശഹല@ഴാമശഹ.രീാ എന്ന ഈമെയിലില്‍ അയയ്ക്കാവുന്നതാണ്.

പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടാര്‍സന്‍ തോമസ്, വൈസ് പ്രസിഡന്റ് തോമസ് കോശി, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ് എന്നിവര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചതാണിത്.