സൌദി ക്യുഎച്ച്എല്‍സി: 27 കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു
Saturday, May 2, 2015 8:21 AM IST
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്സിന്റെ ഒന്നാം ഘട്ട പരീക്ഷ സൌദിയുടെ വിവിധ നഗരങ്ങളില്‍ പ്രത്യേകം ഒരുക്കിയ 27 പരീക്ഷാ കേന്ദ്രങ്ങളിലായി നടന്നു.

റിയാദിലെ സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ. റിയാദിലും ജിദ്ദയിലും നാലു വീതം കേന്ദ്രങ്ങളിലാണു പരീക്ഷ നടന്നത്. ഖമീസ് മുശൈത്തില്‍ രണ്ടു കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. റിയാദില്‍ സുലൈ, ബത്ഹ, ഷിഫ, ഒലയ്യ എന്നിവിടങ്ങളിലും ജിദ്ദയില്‍ ബലദ്, ബവാദി, കിലോ 14, തഹ്ളിയ എന്നിവിടങ്ങളിലുമായിരുന്നു കേന്ദ്രങ്ങള്‍. ഖമീസ് മുശൈത്തില്‍ നഗര മധ്യത്തിലും സനായയിലുമായിരുന്നു കേന്ദ്രങ്ങള്‍. ദമാം, അല്‍കോബാര്‍, തുഖ്ബ, ജുബൈല്‍, അല്‍ഹസ, ഖഫ്ജി, ഹായില്‍, ഹഫര്‍ അല്‍ബാത്തിന്‍, ബുറൈദ, അല്‍റാസ്, മജ്മഅ, മറാത്ത്, അല്‍ഖര്‍ജ്, മക്ക, മദീന, യാമ്പു, തബൂക് എന്നിവിടങ്ങളിലും പരീക്ഷ നടന്നു.

സുഫ്യാന്‍ അബ്ദുസലാം, സബീഹ ടീച്ചര്‍ (റിയാദ് സുലൈ), മുബാറക് സലഫി (റിയാദ് ഷിഫ), അബ്ദുസലാം പന്തലിങ്ങല്‍ (റിയാദ് ഒലയ്യ), യാസര്‍ അറഫാത്ത്, ബഷീറ ടീച്ചര്‍ (റിയാദ് ബത്ഹ), ഉമര്‍ കോയ മദീനി (ജിദ്ദ സനയ്യ), സഫര്‍ സ്വാദിഖ് മദീനി, ലൈല ടീച്ചര്‍ (ജിദ്ദ തഹലിയ), സിദ്ദീഖ് വാഴക്കാട്, സോണിയ അബ്ദുറസാഖ് (ജിദ്ദ ബലദ്), അബൂ അഹ്മദ്, മുഹ്സിന ടീച്ചര്‍ (ജിദ്ദ ബവാദി), നസ്റുദ്ദീന്‍ ഷാ മൌലവി (മക്ക), സാജുദ്ദീന്‍ എടത്തനാട്ടുകര (ഖമീസ് ജാലിയാത്ത്), അബ്ദുറഹ്മാന്‍ സലഫി (ഖമീസ് സനയ്യ), മന്‍സൂര്‍ അലി (ഹായില്‍), അബ്ദുള്‍ലത്തീഫ് കോടന്തര (അല്‍ റാസ്), ഹംസ ജമാലി (മജ്മഅ), അബ്ദുന്നാസര്‍ കൊല്ലം (അല്‍ഖര്‍ജ്), അന്‍വര്‍ തലശേരി (ഖഫ്ജി), അന്‍വര്‍ ഷാ (ജുബൈല്‍), സിറാജ് തിരുവനന്തപുരം (ദമാം), ഫവാസ് ഉബൈദുള്ള (അല്‍കോബാര്‍), സകരിയ ബി.വി. (തുഖ്ബ), അബ്ദുള്ള മദീനി (മദീന), മുബാറക് മദീനി (ഹഫര്‍ അല്‍ബാത്തിന്‍), പ്രഫ. ഹിദായത്ത് (അല്‍ഹസ), ശാനിബ് സ്വലാഹി (യാമ്പു), ഫൈസല്‍ മദീനി (തബൂക്), താജുദ്ദീന്‍ സലഫി (മാറാത്ത്), ഡോ. ഹാറൂണ്‍ (ബുറൈദ) എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.

പരീക്ഷാഫലം മേയ് 22നു പ്രഖ്യാപിക്കും. ജൂണ്‍ ആദ്യവാരത്തില്‍ നടക്കുന്ന ക്യുഎച്ച്.എല്‍സി സംഗമത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും രണ്ടാം ഘട്ട പഠന പദ്ധതിയുടെ പ്രഖ്യാപനവും പുസ്തക പ്രകാശനവും നടക്കുമെന്ന് ക്യുഎച്ച്എല്‍സി ചെയര്‍മാന്‍ ശാകിര്‍ വള്ളിക്കാപറ്റ, കണ്‍വീനര്‍ ശനോജ് അരീക്കോട് എന്നിവര്‍ അറിയിച്ചു.