റവ. മാത്യൂസ് ഫിലിപ്പിനു ഹൂസ്റണില്‍ ഊഷ്മള വരവേല്‍പ്പ്
Saturday, May 2, 2015 8:13 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ പ്രഥമ അസിസ്റന്റ് വികാരിയായി ചുമതലയേല്‍ക്കാന്‍ കേരളത്തില്‍നിന്നും എത്തിച്ചേര്‍ന്ന റവ. മാത്യൂസ് ഫിലിപ്പിനും കുടുംബത്തിനും ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കി.

വികാരി റവ. കൊച്ചുകോശി ഏബ്രഹാമും ഇടവക ഭാരവാഹികളും സ്വീകരണത്തിനു നേതൃത്വം നല്‍കി.

2002 ജൂലൈ 27ന് കശീശാപട്ടം സ്വീകരിച്ച മുംബൈ സാന്താക്രൂസ് ഇടവകാംഗമായ റവ. മാത്യൂസ് ഫിലിപ്പ് എറണാകുളം മാര്‍ത്തോമ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സലിംഗ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍, തുംകൂര്‍ സ്റുഡന്‍സ് ചാപ്ളെയിന്‍, ഭുവനേശ്വര്‍ മാര്‍ത്തോമ കമ്യൂണിറ്റി സെന്റര്‍ ഡയറക്ടര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചതോടൊപ്പം കട്ടക്ക് സെന്റ് ജോണ്‍സ്, പാലാരിവട്ടം ശാരോന്‍, തുംകൂര്‍ ഭുവനേശ്വര്‍, പുതുക്കുളം, മുണ്ടയ്ക്കല്‍ എന്നീ ഇടവകകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

മാവേലിക്കര പരിമണം മാര്‍ത്തോമ ഇടവകാംഗം മുട്ടം കോട്ടയ്ക്കകത്ത് കെ.എം. ഫിലിപ്പോസിന്റെ മകനാണ് റവ. മാത്യൂസ് ഫിലിപ്പ്. ഭാര്യ ആശാ മേരി. മക്കള്‍: ആരന്‍, ജോഹാന്‍.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി