'മുണ്ടശേരിയും മലയാള സാഹിത്യവും' ചര്‍ച്ച മേയ് രണ്ടിന്
Saturday, May 2, 2015 8:12 AM IST
ഡാളസ്: തൊണ്ണൂറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'പ്രഫ. ജോസഫ് മുണ്ടശേരിയും മലയാള സാഹിത്യവും' എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.

നിരൂപണ സാഹിത്യത്തില്‍ മുണ്ടശേരി മാഷിന്റെ സംഭാവനകളെ മുന്‍ നിര്‍ത്തിയായിരിക്കും ചര്‍ച്ചകള്‍. കുറവിലങ്ങാട് ദേവമാതാ കോളജിലെ മലയാള ഭാഷാ വിഭാഗം അധ്യാപികയായ ഡോ. ബ്രിന്‍സി മാത്യു പ്രബന്ധം അവതരിപ്പിക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ നാലിനു(ശനി) സംഘടിപ്പിച്ച എണ്‍പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ 'നവീന കവിതകള്‍' എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടന്നു. പ്രമുഖ കവിയും അമേരിക്കന്‍ മലയാളിയുമായ ചെറിയാന്‍ കെ. ചെറിയാന്റെ 'ഹൈക്കൂ' കവിതകളെ മുന്‍ നിര്‍ത്തിയായിരുന്നു പ്രബന്ധം. പ്രസിദ്ധ നിരൂപകനും മലയാള ഭാഷാ അധ്യാപകനുമായ എം. തോമസ് മാത്യുവാണു വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. ചെറിയാന്‍ കെ. ചെറിയാന്റെ സാഹിത്യ പരിശ്രമങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിയുള്ള ഒരു പഠനമായിരുന്നു പ്രബന്ധം. ഗൌരവമേറിയതും വിജ്ഞാനപ്രദവുമായിരുന്നു തുടര്‍ന്നു നടത്തിയ ചര്‍ച്ചകള്‍. മലയാള ഭാഷയില്‍ ഹൈക്കൂ കവിതകള്‍ക്ക് സുപ്രദാനമായ ഒരു സ്ഥാനമുണ്െടന്നു തെളിയിക്കുന്നതാണു ഹൈക്കൂ കവിതകള്‍ക്ക് ഇന്നു ലഭിക്കുന്ന അംഗീകാരവും പ്രചാരവും.

ഡോ. ബ്രിന്‍സി ടോജോ, ചെറിയാന്‍ കെ. ചെറിയാന്‍, പ്രഫ. എം.ടി. ആന്റണി, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, മനോഹര്‍ തോമസ്, സന്തോഷ് പാലാ, ഡോ. എം.എസ്.ടി. നമ്പൂതിരി, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്, വര്‍ഗീസ് ഏബ്രഹാം സരസോട്ട, പി.വി. ചെറിയാന്‍, എന്‍.എം. മാത്യു, അബ്ദുള്‍ പുന്നയൂര്‍ക്കുളം, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍നിന്നും 18572320476 കോഡ് 365923 എന്ന ടെലഫോണ്‍ നമ്പരിലേക്കു വിളിക്കാവുന്നതാണ്.

ടെലഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8133893395.