സഫീന നവയുഗം സഹായത്താല്‍ നാട്ടിലേക്ക്
Saturday, May 2, 2015 8:10 AM IST
ദമാം: നാലുമാസത്തെ പ്രവാസജീവിതത്തിനൊടുവില്‍ മുംബൈ ബാന്ദ്ര സ്വദേശിനി സഫീന കഴിഞ്ഞ ദിവസം നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ ഇടപെടല്‍മൂലം നാട്ടിലേക്കു തിരിച്ചുപോയി.

നാല് മാസങ്ങള്‍ക്കു മുമ്പാണു സഫീന വീട്ടുജോലിക്കായി സൌദിയില്‍ എത്തുന്നത്. വന്ന ദിവസം മുതല്‍ തുടങ്ങി സഫീനയുടെ നരകജീവിതം, ജീവിതത്തിലെ പട്ടിണിയും പ്രാരാബ്ധം സഹിക്കവയ്യാതെയാണു സഫീന വീട്ടുജോലിക്കാരിയുടെ വീസയില്‍ സൌദിയില്‍ വരാന്‍ തിരുമാനിച്ചത്. എന്നാല്‍, ഇവിടെ വന്നപ്പോള്‍ ഭക്ഷണവും വിശ്രമവും ഇല്ലാതെ കഠിനമായ വീട്ടുജോലിക്കു പുറമേ ശാരീരിക മര്‍ദനംകൂടിയായപ്പോള്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പുറത്തു ചാടി പോലീസില്‍ അഭയം തേടി.

മറ്റൊരു കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് വനിതാ തര്‍ഹീലില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു മഞ്ജു മണിക്കുട്ടന്‍ സഫീനയുടെ സ്പോണ്‍സറുമായി സംസാരിച്ചുവെങ്കിലും അവര്‍ വനിതാ തര്‍ഹീലില്‍ വരവുവാനോ കുടിശിക ശമ്പളമോ പാസ്പോര്‍ട്ട് എക്സിറ്റ് അടിച്ചു നല്‍കാനോ തയാറായില്ല. ഒടുവില്‍ ഔട്ട്പാസ് എടുത്ത് എക്സിറ്റ് അടിച്ചു. ഉടുതുണിക്കു മറുതുണിയില്ലാതെ തര്‍ഹീലില്‍ കഴിഞ്ഞിരുന്ന സഫീനയ്ക്ക്.

നവയുഗം പ്രവര്‍ത്തകാരുടെ ശ്രമഫലമായി വസ്ത്രങ്ങളും മറ്റും ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റും സിറ്റി ഫ്ളവര്‍ ഗ്രൂപ്പും നല്‍കിയപ്പോള്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് പൊതുപ്രവര്‍ത്തകനായ ജോണ്‍ ബോസ്കോയും നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം