ഡാളസില്‍ റാന്നി സ്വദേശി സംഗമം നടത്തി
Saturday, May 2, 2015 8:08 AM IST
ഡാളസ്: റാന്നിയിലെ നിവാസികളുടെ സ്നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കുവാന്‍ മേരി ഹെഡ്സ് കാര്‍ട്ടര്‍ പാര്‍ക്കില്‍ കൂടിയ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ പ്രവര്‍ത്തകസംഗമം പ്രവാസ മനസുകളില്‍ കുളിര്‍മയേകി.

ഏപ്രില്‍ 18നു(ശനി) രാവിലെ 10 മുതല്‍ രണ്ടു വരെ ഡാളസിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന റാന്നി സ്വദേശികള്‍ ഒന്നിച്ചുകൂടി പഴയ ഓര്‍മകളും സ്നേഹവും പരസ്പരം പങ്കിട്ടു. അഞ്ചു നീണ്ട ഉല്ലാസ വേള സന്തോഷമേറിയ അനുഭവമായി മാറി. നൂറുകണക്കിനു പ്രവര്‍ത്തകരുടെ പങ്കാളിത്തം പഴയ സൌഹൃദം പുനഃസ്ഥാപിക്കുവുള്ള വേദിയായി മാറി. റാന്നിക്കാരുടെ പ്രിയമേറിയ പാലപ്പവും ചിക്കന്‍ സ്റൂവും വിളമ്പാന്‍ സംഘാടകര്‍ മറന്നില്ല.

ജാതിമതഭേദമെന്യെ കടന്നു വന്നവര്‍ക്കു സെക്രട്ടറി ഷിജു ഏബ്രഹാം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ