ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ഫാമിലി നൈറ്റ് വിജയകരമായി
Saturday, May 2, 2015 5:39 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് (ഐഎഎംസിസി) കുടുംബ സംഗമം വ്യവസായ പ്രമുഖരുടെയും സാമൂഹ്യ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യത്തില്‍ ഹൃദ്യമായി നടന്നു. ഐഎഎംസിസിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഫാമിലി നൈറ്റ് ന്യൂയോര്‍ക്കിലെ വൈറ്റ് പ്ളേന്‍സിലുള്ള റോയല്‍ പാലസ് ബാങ്കറ്റ് ഹാളില്‍ വൈകുന്നേരം ഏഴോടെ ആരംഭിച്ചു.

ചേംബര്‍ അംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടു ബിസിനസ് സമൂഹത്തിനു വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് ഐഎഎംസിസി പ്രസിഡന്റ് മാധവന്‍ ബി. നായര്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തുകൊണ്ടും മാസത്തിലൊരിക്കല്‍ ബിസിനസ് നെറ്റ്വര്‍ക്കിംഗ് നടത്തിക്കൊണ്ടും ചേംബറിന്റെ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കും. ഐഎഎംസിസി മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നടത്തിയ ബിസിനസ് സമ്മേളനങ്ങളില്‍നിന്നു പലതും മനസിലാകാന്‍ സാധിച്ചു. ഈസ്റ് വെസ്റ് ഫൂഷനിലൂടെ പുതിയ ബിസിനസ്സ് നിക്ഷേപ സാധ്യതകളെന്തെന്ന് മനസിലാക്കുകയും പുതിയ പദ്ധതികള്‍ നടപ്പിലാക്കാനു ള്ള ആശയങ്ങള്‍ കൈമാറുകയും ചെയ്യണം. ഐഎഎംസിസിയുടെ പ്രസിഡന്റായി തന്നെ തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കു മാധവന്‍ ബി. നായര്‍ നന്ദി രേഖപ്പെടുത്തി. നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കാന്‍ ചേംബര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോയ് ഇട്ടന്‍ ആമുഖപ്രസംഗം നടത്തി. ഐഎഎംസിസി വൈസ്പ്രസിഡന്റ് ജോര്‍ജ്കുട്ടി സ്വാഗതമാസംശിച്ചു. റോക്ക്ലാന്‍ഡ് കൌെണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ ആയിരുന്നു മുഖ്യാതിഥി. ചടങ്ങിന്റെ മുഖ്യ സംഘാടകനായിരുന്ന പോള്‍ കറുകപ്പിള്ളില്‍, ഐഎംസിസി മുന്‍ പ്രസിഡന്റ് റോയ് എണ്ണശേരില്‍, മുന്‍ സെക്രട്ടറി ജിന്‍സ്മോന്‍ പി. സക്കറിയ, ട്രഷറര്‍ കോശി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍, മുന്‍ പ്രസിഡന്റ് ജോണ്‍ ആകശാല, മുന്‍ സെക്രട്ടറി രാജു ഫിലിപ്പ് തുടങ്ങിയവരും, ചേംബര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും ആശംസകളര്‍പ്പിച്ചു. വിനോദ് കെയാര്‍കെ, ചാള്‍സ് ആന്റണി, കിരണ്‍ മാത്യു, ടി.എസ്. ചാക്കോ, ഫീലിപ്പോസ് ഫിലിപ് , സജി തോമസ്, സഞ്ജീവ് കുമാര്‍, സുധ കര്‍ത്ത, മാത്തുകുട്ടി ഈശോ, ഡോ. ജോസ് കാനാട്ട്, ജോസഫ് കുരിയാപ്പുറം, ജോര്‍ജ് കൊട്ടാരം, അജയ് ജേക്കബ്, മനോഹര്‍ തോമസ്, , ലീല മാരേട്ട് , ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഡോ ഗീതേഷ് തമ്പി, ഷാജി വെട്ടം, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, തോമസ് കൂവള്ളൂര്‍, ഡോ പദ്മജ പ്രേം, ജോര്‍ജ് ഇട്ടന്‍ പടിയേടത്ത് , മിത്രാസ് രാജന്‍ ചീരന്‍, ടോം നൈനാന്‍, തോമസ് തോമസ് , ജോര്‍ജ് ജോസഫ് , സുനില്‍ ട്രെെസ് റ്റാര്‍, ജോസ് കാടാപ്പുറം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.

പ്രശസ്ത ഗായകനായ കെ.എല്‍. അലക്സാണ്ടറുടെ ഗാനമേളയും മത്തായി ചാക്കോയുടെ മാജിക് ഷോയും പരിപാടികള്‍ക്കു മാറ്റുകൂട്ടി. മാധ്യമപ്രവര്‍ത്തകയായ വിനീത നായരായിരുന്നു എം സി.

സുധാകര്‍ മേനോന്‍ (പ്ളാനെറ്റ് ഓഫ് വൈന്‍), മാധവന്‍ ബി നായര്‍ (എംബിഎന്‍ ഫൈനാന്‍ഷിയല്‍ ഗ്രൂപ്പ് , കിംഗ് പ്രൊട്ടെക് ഷന്‍ ഗ്രൂപ്പ് ), പോള്‍ കറുകപ്പിള്ളില്‍ ( ഡിയര്‍വുഡ് മാനേജ്മന്റ് ), ജോണ്‍ അകശാല (പെബ് കോ ഇന്‍കോര്‍പറേട്ടട് ), ജോസഫ് കുരിയാപ്പുറം (യുഎസ് റ്റാക്സ് സര്‍വീസസ് ), സഞ്ജീവ് കുമാര്‍ ( എസ് ടി ലോജിസ് റ്റിക്സ് ), ജോയ് ഇട്ടന്‍ ( മാനേര്‍സ് ഐഎന്‍സി), ചാള്‍സ് ആന്റണി ( എ പി ഗ്രൂപ്പ് ) റോയ് എണ്ണശേരില്‍ (ഗ്രാന്‍ഡ് മെട്രോ റിയല്‍ എസ്റ്റേറ്റ് , ഹോംവേര്‍) എന്നിവരായിരുന്നു പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: വിനീത നായര്‍