കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം വാര്‍ഷികാഘോഷം മേയ് 24ന്
Saturday, May 2, 2015 5:38 AM IST
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജനവിഭാഗം വാര്‍ഷികാഘോഷം മെയ് 24നു വൈകുന്നേരം ആറിനു മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍വച്ച് നടത്താന്‍ തീരുമാനിച്ചതായി യുവജന വിഭാഗം ചെയര്‍മാന്‍ സച്ചിന്‍ സാജന്‍ ഉറുമ്പില്‍ അറിയിച്ചു.

യുവജനമേളയുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സ്റേജ്ഷോകള്‍ക്കു പുറമേ കേരളത്തനിമയിലുള്ള നൃത്തങ്ങളും ഉണ്ടായിരിക്കും. ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ യുവജന മേളയിലേക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജിബിന്‍ ഈപ്പന്‍, സെക്രട്ടറി ഫിലിപ്പ് നങ്ങച്ചിവീട്ടില്‍ എന്നിവരും മറ്റ് ഭാരവാഹികളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സച്ചിന്‍ ഉറുമ്പില്‍ (847 800 0050), അജിന്‍ ജോയി (630 401 7002), അമിത് ചാണ്ടി (847 997 1367). ബിജി ഫിലിപ്പ് എടാട്ട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം