മലയാളി വിദ്യാര്‍ഥിനി സോജ കുരീക്കാട്ടില്‍ മിഷിഗണ്‍ സ്റ്റേറ്റ് വിന്നര്‍
Saturday, May 2, 2015 5:38 AM IST
ഷിക്കാഗോ: അമേരിക്കയില്‍ വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചിയും സാഹിത്യാസ്വാദന ശേഷിയും അളക്കാനുള്ള ഘലലൃേേ മയീൌ ഘലലൃേമൌൃല രീിലേ ല്‍ മലയാളി വിദ്യാര്‍ഥി 2015 ലെ മിഷിഗണ്‍ സ്റ്റേറ്റ് വിന്നര്‍ ആയി തെരഞ്ഞെടുക്കപെട്ടു. ഞീരവലലൃെേ ഒശഹഹ ലെ ഞൌലവേലൃ ങശററഹല രെവീീഹ 6വേ ഴൃമറല വിദ്യാര്‍ഥിയായ സോജ കുരീക്കാട്ടില്‍ ആണ് ഈ വര്‍ഷത്തെ മിഷിഗണ്‍ സംസ്ഥാന വിജയി.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന ഈ മത്സരത്തില്‍ 15000 ത്തിലധികം മത്സരാര്‍ത്തികളില്‍നിന്നാണു വിജയിയായി സോജ കുരീക്കാട്ടില്‍ ദേശിയ തലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

15 വര്‍ഷമായി നടക്കുന്ന മത്സരത്തില്‍ മലയാളി സമൂഹത്തില്‍നിന്ന് ആദ്യമായി സംസ്ഥാന വിജയിയായ സോജ കുരീക്കാട്ടിലിനു മിഷിഗണ്‍ മലയാളി സമൂഹം ആശംസകള്‍ നേര്‍ന്നു. മിഷിഗണില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ധ്വനി മാഗസിന്റെ എഡിറ്ററും നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജയിംസ് കുരീക്കാട്ടിലിന്റെയും ഷോളിയുടെയും മകളാണു സോജ. 2015 ല്‍ ചിക്കാഗോയില്‍ നടന്ന ഫോക്കാന കണ്‍വെന്‍ഷനില്‍ ഇംഗ്ളീഷ്, മലയാളം പ്രസംഗ മത്സരങ്ങളില്‍ സോജ ഒന്നാം സ്ഥാനം നേടിയിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം