സാന്‍അന്റോണിയോ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പെരുന്നാളും പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും കുരിശടി കൂദാശയ
Saturday, May 2, 2015 5:35 AM IST
ന്യൂജേഴ്സി: സാന്‍അന്റോണിയോ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും ആചരിക്കുന്ന, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും മലങ്കര സഭയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും, പുതുതായി പണികഴിപ്പിച്ച പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള കുരിശടി കൂദാശയും മേയ് 1, 2, 3 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അഭി. ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും.

മേയ് രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചിനു തിരുമേനിക്കു സ്വീകരണവും കുരിശടി കൂദാശയും തുടര്‍ന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പു പ്രതിഷ്ഠയും നടത്തപ്പെടുന്നു. മൂന്നാംതീയതി ഞായറാഴ്ച രാവിലെ 8.30 മുതല്‍ പെരുന്നാള്‍ ശുശ്രൂഷകളും ആശീര്‍വാദവും വെച്ചൂട്ട് നേര്‍ച്ചയും നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: ഫാ. സുനോജ് മാലിയില്‍ (വികാരി) 248 688 2122, ജോണ്‍ ആലഞ്ചേരില്‍ (ട്രസ്റി) 210 323 9571, ഷാജു അലക്സാണ്ടര്‍ (സെക്രട്ടറി) 210 422 5257), ജോയി തോമസ് (പെരുന്നാള്‍ കണ്‍വീനര്‍) 210 413 0019.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം