5 കെ സീറോ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 30ന്
Saturday, May 2, 2015 5:34 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോന ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് വാര്‍ഷിക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മേയ് 30നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ നടത്തും ( ഘീരമശീിേ: ഇീഹീിശമഹ ജമൃസ, 156 ങലഹേേലൃ ഞീമറ, ടീാലൃലെ, ചഖ 08873).

ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയം പുതുതായി നിര്‍മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍ നിര്‍മാണ പ്രവര്ത്തനങ്ങള്‍ക്കു പണം സ്വരൂപിക്കുന്നിനാണ് 5കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.

300ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 600 പേരെയാണ് ഈ ഉദ്യമത്തില്‍ പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക് 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിനു 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മേയ് 15നു മുമ്പായി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും. 5കെ റണ്‍ /വാക്ക് വിജയികള്‍ക്ക് ടി ഷര്‍ട്ടും വിവിധ സമ്മാനങ്ങളും നല്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു. 5സ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് രുചികരമായ ബാര്‍ബിക്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകര്‍ അറിയിക്കുന്നു.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈയെടുത്തു നടത്തുന്ന ഈ ഉദ്യമത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ അഭിനന്ദിച്ചു.

ഒന്നാമത് വാര്‍ഷിക 5കെ സീറോ റണ്‍/വാക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും, സ്പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക. ഡാനി ജോസഫ് (908) 9384513, ജിമ്മി ജോസഫ് (908)7459531, കോളിന്‍ മോര്‍സ് (732)789 4774, വൈശാക് കുര്യന്‍ (732) 429 0707, സബ്രീന അലക്സ് (908) 462 2277 വെബ്സൈറ്റ്: ണണണ.ടഥഞഛഞഡച.ഛഞഏ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം