ഡോ. ജോസ് മേരിദാസ് നിര്യാതനായി
Saturday, May 2, 2015 5:34 AM IST
ചങ്ങനാശേരി: തുരുത്തിയില്‍ കളത്തില്‍ പരേതനായ കെ.ജെ. ജോസഫ്-അന്നമ്മ ദമ്പതികളുടെ മകന്‍ ഡോ. ജോസ് മേരിദാസ് (54) നിര്യാതനായി. ദേവഗിരി സെന്റ് ജോസഫ് കോളജ് (കോഴിക്കോട്) പ്രഫസറാണു പരേതന്‍.

ചങ്ങനാശേരി അസംപ്ഷന്‍ കോളജ് പ്രഫസറും എറണാകുളം തൊഴില്‍പാടന്‍ കുടുംബാംഗവുമായ ജൂലി ജോസ് ആണു ഭാര്യ. മക്കള്‍: അനു ജോസ്, സൂസന്‍ ജോസ്. സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി ജോസഫ്, ലീലാമ്മ ജോസഫ്, ത്രേസ്യാമ്മ തോമസ് മുരിക്കന്‍, സുനമ്മ ജോണ്‍ വട്ടുകളം, അഗസ്റിന്‍ ജോസഫ് (ബോബന്‍, ഷിക്കാഗോ), ജൂലി ആന്റണി പുന്നശേരി (വാഴപ്പള്ളി), റെജി രാജു മുന്തിരിക്കുന്നേല്‍ (പാലാ).

മേയ് മൂന്നിനു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30നു വീട്ടില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് തുരുത്തി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബന്‍ 9495 58630 (മൊബൈല്‍), രാജു 96050 75252 (മൊബൈല്‍), 0481 2429676 (വീട്).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം