കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയഷന്‍ ഓഫ് കാനഡയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
Thursday, April 30, 2015 8:57 AM IST
ടൊറന്റോ: കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയഷന്‍ ഓഫ് കാനഡയുടെ ഉദ്ഘാടനം ഒന്റാരിയോ കമ്യുണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസ് മന്ത്രി ഹെലന ജാസക് നിര്‍വഹിച്ചു.

ഏപ്രില്‍ 24 ന് (വെള്ളി) മിസിസാഗയിലെ മാള്‍ട്ടന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സാമൂഹിക സാംസ്കാരിക നേതാക്കന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു. എംപിമാരായ കെയില്‍ സീബക്, ബ്രാഡ് ബട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാ. ഡാനിയേല്‍ പുല്ലേലില്‍ സ്വാഗതവും ജോര്‍ജ് ജോര്‍ജ് കൃതജ്ഞതയും അര്‍പ്പിച്ചു. ടി.ജെ. ജേക്കബ് മാസ്റര്‍ മാസ്റര്‍ ഓഫ് സെറിമണി ആയിരുന്ന ചടങ്ങില്‍ മലയാളി രത്നയും കലാപ്രതിഭയുമായ ആദി ശങ്കര്‍ അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ് ഏവരെയും ആകര്‍ഷിച്ചു.

സംഘടനയുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അല്ലാതെയും ഉള്ള എല്ലാ പിന്തുണയും സഹകരണവും മന്ത്രിയും എംപിമാരും വാഗ്ദാനം ചെയ്തു. വിദേശ വനിതയായ മന്ത്രി ഹെലനയുടെ കേരള തനിമ ഉണര്‍ത്തുന്ന രീതിയില്‍ ഉള്ള വസ്ത്രധാരണവും കേരളത്തെ പറ്റിയുള്ള വിവരണവും എല്ലാവരെയും അത്ഭുതപ്പെടുത്തി. സംഘടനക്ക് ആശംസ അര്‍പ്പിച്ചുകൊണ്ടുള്ള കാനഡ ഗവണ്‍മെന്റിന്റെ ആശംസ പത്രം എംപി കെയില്‍ സീബക് ഭാരവാഹികള്‍ക് കൈമാറി .

ഫാ.ഡാനിയല്‍ പുല്ലെലില്‍ പ്രസിഡന്റ് ആയും ജോര്‍ജ് ജോര്‍ജ് സെക്രട്ടറി ആയും ജോണ്‍ സി. ഫിലിപ്പ് ട്രസ്റി ആയും ഉള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. കാനഡയില്‍ പ്രഥമമായി കേരളൈസ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയഷന്‍ ഓഫ് കാനഡ സീനിയേഴ്സിനുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം ചെയ്യുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഡാനിയല്‍ പുല്ലെലില്‍ 905 813 2703, ജോര്‍ജ് ജോര്‍ജ് 416 738 7765, ജോണ്‍ സി. ഫിലിപ്പ് 905 738 9765.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള