നാഫോ കുവൈറ്റ് പന്ത്രണ്ടാം വാര്‍ഷികം മേയ് 16ന്
Thursday, April 30, 2015 8:56 AM IST
കുവൈറ്റ്: നാഫോ കുവൈറ്റ് പന്ത്രണ്ടാം വാര്‍ഷികം മേയ് 16ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മൈദാന്‍ ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വൈകുന്നേരം ആറിന് ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്യും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഗോപികാവര്‍മ്മ അണിയിച്ചോരുക്കിയ നൃത്ത സംഗീത നാടക ആവിഷ്കരണം സദസില്‍ അരങ്ങേറും. പ്രമുഖ കുച്ചുപ്പുടി ഡാന്‍സര്‍ യാമിനി റെഡ്ഡി, തെന്നിന്ത്യയിലെ പ്രശസ്ത നടി സുഹാസിനി തുടങ്ങിയവര്‍ സംഗീത ആവിഷ്കരണത്തില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാഫോ എഴുനൂറോളം പേര്‍ക്ക് ചികല്‍സാ സഹായവും വിദ്യാഭ്യാസ സഹായവും നല്‍കുവാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

ഡോ. ശ്രീകുമാര്‍, സുരേഷ് കുമാര്‍, പ്രദീപ് കുമാര്‍, ബി.എസ്.പിള്ള, വിജയ കൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍