കെകെടിഎ ദേശീയ വടം വലി മല്‍സരം മേയ് ഒന്നിന്
Thursday, April 30, 2015 8:55 AM IST
കുവൈറ്റ്: കേരള വടം വലി അസോസിയേഷന്‍ (കെകെടിഎ) നടത്തുന്ന ഒന്നാമത് ദേശീയ വടം വലി മല്‍സരം മേയ് ഒന്നിന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

കേരള വടം വലി അസോസിയേഷന്റെ നിയമാവലി അനുസരിച്ച് നടത്തപ്പെടുന്ന മല്‍സരം നിയന്ത്രിക്കുന്നതു കേരളത്തിലെ പ്രശസ്ത വടം വലി റഫറിമാരായ റഷീദും സുധീര്‍ ശങ്കറും ആണ്.

460 കിലോ, 560 കിലോ, ഹെവി വെയിറ്റ് എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണു മല്‍സരങ്ങള്‍ നടത്തുന്നത്. കുവൈറ്റില്‍ ആദ്യമായിട്ടാണു ഇങ്ങനെ ഒരു മല്‍സരം നടത്തുന്നതെന്ന് കെകെടിഎയുടെ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്