ജുബൈല്‍: ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സൌദിയിലുടനീളം സംഘടിപ്പിക്കുന്ന 'ഒരുമയുടെ പ്രവാസോത്സവം ഫ്രട്ടേണിറ്റി ഫെസ്റ് 2015' ന്റെ ഭാഗമായി ഫോറം ജുബൈല്‍ മേഖല ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
പ്രവാസി സമൂഹത്തിന്റെ ഇടയില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഫ്രട്ടേണിറ്റി ഫോറം, പ്രവാസി കുടുംബങ്ങളെയും പ്രവാസജീവിതത്തിന്റെ വിരസതയില്‍ കഴിയുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഒരേ കുടക്കീഴില് ഒരുമിപ്പിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികള്‍ ആണ് സംഘടിപ്പിക്കുന്നത്.
മേയ് 22 നു (വെള്ളി) റോയല്‍ കമ്മീഷനിലുള്ള സാഫ്കോ ബീച്ച് ക്യാമ്പില്‍ നടക്കുന്ന പ്രവാസോത്സവത്തിന്റെ മുന്നോടിയായി വിവിധ ജനസമ്പര്‍ക്ക പരിപാടികള്‍, ടേബിള്‍ ടോക്ക്, സാംസ്കാരിക സമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍ സ്ത്രീകള്‍ക്കായി പ്രബന്ധ രചനാമത്സരം, പാചക മത്സരം, കുട്ടികളുടെ ചിത്ര രചനാ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
ഉച്ചകഴിഞ്ഞു നടക്കുന്ന പരിപാടിയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വടംവലി, ഒപ്പന, കോല്‍ക്കളി, നാടകം വിവിധ ആയോധനകലകളുടെ പ്രദര്‍ശനം, എക്സിബിഷന്, പ്രമുഖരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും നടക്കുമെന്നു ഫോറം ജുബൈല്‍ ഏരിയ പ്രസിഡന്റ് സജീദ് പാങ്ങോട്, സെക്രട്ടറി സിദ്ദീഖ് ആലുവ എന്നിവര്‍ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി സയിദ് മേത്തര്‍ (പ്രോഗ്രാം കണ്‍വീനര്‍), ശുഹൈബ് മാഹി (കലാമത്സരങ്ങള്‍), ഷംനാദ് കൊല്ലം (പബ്ളിസിറ്റി), അന്‍സാര്‍ പാലക്കാട് (വോളന്റിയര്‍), നൌഷാദ് പാലപ്പെട്ടി (ട്രാന്സ്പോര്ട്ടേഷന്), നൌഷാദ് കളമശേരി (കുട്ടികളുടെ പ്രോഗ്രാം), യൂനുസ് കണ്ണൂര്‍ (കായിക മത്സരങ്ങള്‍), മൊയ്തു കണ്ണൂര്‍ (സ്റേജ് ആന്‍ഡ് സൌണ്ട്), നാസര്‍ പെരുമ്പാവൂര്‍ (സുവനീര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം