കല കുവൈറ്റ് ബിഇസി ബാലകലാമേള വെള്ളിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, April 29, 2015 4:57 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ബഹ്റിന്‍ എക്സ്ചേഞ്ച് കമ്പനിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന കലസാംസ്കാരിക മത്സരങ്ങളുടെ മേളയായ ബാലകലാമേള 2015-ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍വച്ചു മേയ് ഒന്നിനു വെള്ളിയാഴ്ചയാണു കലോത്സവം നടക്കുന്നത്.

ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, നാടോടിനൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യപാരായണം, പ്രസംഗമത്സരം, മോണോആക്ട് തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങിലും കൂടാതെ വിവിധ സാഹിത്യ മത്സരങ്ങളിലുമായി 1500 ലധികം കുട്ടികള്‍ തങ്ങളുടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കും. മത്സരങ്ങളുടെ സമയക്രമം ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

രാവിലെ 7:30ന് ആരംഭിക്കുന്ന അരങ്ങിലെ മത്സരങ്ങളുടെ ഫലങ്ങള്‍ അന്നുതന്നെ പ്രഖ്യാപിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്ന സ്കൂളിന് എവര്‍റോളിംഗ് ട്രോഫി നല്‍കും. മേയ് 22 -നു ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വച്ചു നടക്കുന്ന കല കുവൈറ്റിന്റെ മെഗാ പ്രോഗ്രാമായ 'അക്ഷരം 2015' ല്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നതാണ്. വിശദാംശങ്ങള്‍ക്ക് 94041755 97262978 97817100 96604901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍