ഫ്രൈഡേ ഫോറം ഇന്റര്‍ സ്കൂള്‍ ഇസ്ലാമിക് ക്വിസ് മത്സരം മേയ് ഒന്നിന്
Wednesday, April 29, 2015 4:57 AM IST
കുവൈറ്റ് സിറ്റി : ഫ്രൈഡേ ഫോറം കുവൈറ്റ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒമ്പതാമത് ഇന്റര്‍ സ്കൂള്‍ ഇസ്ലാമിക് ക്വിസ് മത്സരം മേയ് ഒന്നിനു റൌെളയിലെ ജമിയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കുവൈറ്റിലെ 19 വിദ്യാലയങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മത്സരം വൈകുന്നേരം ഏഴിന് ആരംഭിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍