സാഹിത്യവേദി മേയ് ഒന്നിന്
Wednesday, April 29, 2015 4:53 AM IST
ഷിക്കാഗോ: 2015 മേയ് മാസ സാഹിത്യവേദി ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 ട. ഋഹാവൌൃ, ങഠ, ജൃീുലര, കഘ) കൂടുന്നതാണ്. ഗായകരായ സജി മാലിത്തുരുത്തേല്‍, തമ്പി ജോസഫ് എന്നിവരാണ് ഈ ഗാനാലാപനത്തിനു നേതൃത്വം കൊടുക്കുന്നത്.

186-മതു സാഹിത്യവേദി, ഏപ്രില്‍ പത്താം തീയതി റ്റോണി ദേവസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മലയാള സാഹിത്യത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ബെന്യാമിന്റെ 'ആടുജീവിതം'എന്ന കൃതിയെ ആസ്പദമാക്കി, മലയാള സാഹിത്യത്തില്‍ ബുരുദാനനന്തര ബിരുദം നേടിയ മലയാള ഭാഷാ അധ്യാപകന്‍ ലിന്‍സ് ജോസഫ് താന്നിച്ചുവട്ടില്‍ പ്രബന്ധം അവതരിപ്പിച്ചു. മലയാള നോവല്‍ സാഹിത്യത്തെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണത്തോടെ ആരംഭിച്ച്, ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ജനകീയതയും, അതു മുമ്പോട്ടുവയ്ക്കുന്ന ദര്‍ശനങ്ങളും സമഗ്രമായി വിലയിരുത്തുന്നതായിരുന്നു പ്രബന്ധം. ഒരു വായനാനുഭവമാണ് ശ്രോതാക്കള്‍ക്കു ലഭിച്ചത്. ചര്‍ച്ചകള്‍ക്കുശേഷം സജി മാലുതുരേത്തേലും, അനിലാല്‍ ശ്രീനിവാസനും കവിത ആലപിച്ചു.

പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരിയുടെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. മെസ് മാസ സാഹിത്യവേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി മാലിത്തുരുത്തേല്‍ (630 479 0035), രാധാകൃഷ്ണന്‍ നായര്‍ (847 634 9529), ജോണ്‍ ഇലയ്ക്കാട്ട് (773 282 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം