പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് നേപ്പാളിലേക്കു സഹായം എത്തിക്കുന്നു
Tuesday, April 28, 2015 6:51 AM IST
വിയന്ന: ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ മരണമടയുകയും പതിനായിരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും വീടും, മറ്റു വസ്തുവകകളും നഷ്ടപ്പെടുകയും ചെയ്ത നേപ്പാളിലേക്ക് പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഓസ്ട്രിയ സഹായം എത്തിക്കുന്നതായി ഓസ്ട്രിയന്‍ യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തിന്റെ ആദ്യപടിയായി സംഘടനയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങളും പുതപ്പുകളും ശേഖരിച്ച് പ്രോസി ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷന്റെ സഹായത്തോടെ അയയ്ക്കുന്നതിനായാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം വിയന്നയില്‍ കൂടിയ കമ്മിറ്റിയിലാണു തീരുമാനം കൈക്കൊണ്ടത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി യൂറോപ്യന്‍ റീജണ്‍ ചെയര്‍മാന്‍ സിറിള്‍ മനിയാനിപ്പുറത്ത്, യൂറോപ്യന്‍ റീജണ്‍ പ്രസിഡന്റ് ജോഷിമോന്‍ എറണാകേരില്‍, ഓസ്ട്രിയന്‍ ജനറല്‍ സെക്രട്ടറി ഷിന്‍ഡോ ജോസ് അക്കരെ, പിഎംഎഫ് ഗ്ളോബല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍