ക്രിക്കറ്റ് ടൂര്‍ണമെന്റ് മേയ് മൂന്നിന്
Tuesday, April 28, 2015 6:49 AM IST
ഡാളസ്: ഡാളസ്-ഫോര്‍ട്വത്ത് മെട്രോ പ്ളെക്സിലെ എട്ടു ക്രിക്കറ്റ് ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ മേയ് മൂന്നിനു(ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിനു മസ്കിറ്റ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കും.

റെനി ജോസഫ് നയിക്കുന്ന മെട്രോ ചര്‍ച്ച് ഓഫ് ഗോഡും സാബു യോഹന്നാന്‍ നയിക്കുന്ന സിയോണ്‍ ഗോസ്പല്‍ ചര്‍ച്ചുമാണു ഫൈനലില്‍ മാറ്റുരയ്ക്കുന്നത്.

മത്സരം കാണുവാനും ആസ്വദിക്കാനും എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കോ-ഓര്‍ഡിനേറ്റര്‍മാരായ ബിജു തോമസ്, എബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍