വെസ്റ്ചെസ്റര്‍ വിഷു-ഈസ്റര്‍ ആഘോഷം വര്‍ണഭമായി
Tuesday, April 28, 2015 5:15 AM IST
ഗ്രീന്‍ബര്‍ഗ്, ന്യൂയോര്‍ക്ക്: വിഷുവിന്റെ ഐശ്വര്യവും, ഈസ്ററിന്റെ പ്രത്യാശയും ആഹ്ളാദം പകര്‍ന്ന കുടുംബസംഗമം വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ പ്രതാപകാലത്തിന്റെ തിരിച്ചുവരവായി. റോയല്‍ പാലസ് ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സദസില്‍ മലയാളി ഐക്യത്തിന്റെ പൂക്കാലം വിരിഞ്ഞപ്പോള്‍ പങ്കെടുത്തവരില്‍ പുത്തനാവേശം.

മുഖ്യാതിഥിയായി പങ്കെടുത്ത് ഈസ്റര്‍ സന്ദേശം നല്‍കിയ യാക്കോബായ സഭയുടെ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലസ് മെത്രാപ്പോലീത്ത മതങ്ങള്‍ക്കപ്പുറത്തേക്കുള്ള മലയാളിയുടെ ഐക്യബോധമാണ് ചൂണ്ടിക്കാട്ടിയത്. ഈസ്റര്‍ ആഘോഷത്തിലും വിഷു ആഘോഷത്തിലും താന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇതു രണ്ടും ഒരുമിച്ചാഘോഷിക്കുന്ന ഒരു വേദിയില്‍ ഇതാദ്യമാണ്- വെട്ടിക്കല്‍ തിയോളജിക്കല്‍ സെമിനാരിയുടെ റെസിഡന്റ് ബിഷപ്പും, യൂറോപ്പിന്റെ ബിഷപ്പുമായ അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് ആമുഖ പ്രസംഗം നടത്തി. സ്വാഗതം ആശംസിച്ച പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ മലയാളികള്‍ അമേരിക്കയില്‍ കൈവരിച്ച നേട്ടങ്ങള്‍ അനുസ്മരിച്ചു. കെ.ജെ. ഗ്രിഗറിയുടേയും രത്നമ്മ രാജന്റേയും നേതൃത്വത്തില്‍ ഒരുക്കിയ വിഷുക്കണിയോടെയും വിഷുക്കൈനീട്ടത്തോടെയും പരിപാടികള്‍ തുടങ്ങി. ഗായത്രി നായര്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ എന്നിവര്‍ ഇരു സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തോമസ് കോശി, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍ ജെ. മാത്യൂസ്, ഫാമിലി നൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍, ഗണേഷ് നായര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി, ഫോമാ ജോ. സെക്രട്ടറി സ്റാന്‍ലി കളത്തില്‍ , ഫോമാ ജൊ. ട്രഷറര്‍ ജോഫ്രിന്‍ ജോസ്, റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ആനി പോള്‍, ഫൊക്കാന റിജിയന്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ജസ്റീസ് ഫോര്‍ ഓള്‍ ചെയര്‍ തോമസ് കൂവള്ളൂര്‍, സുധാ കര്‍ത്താ, ജോര്‍ജ് പാടിയേടത്ത് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

കലാപരിപാടികള്‍ക്ക് കെ.കെ. ജോണ്‍സണ്‍ എംസിയായി പ്രവര്‍ത്തിച്ചു. വിഷുവിന്റേയും ഈസ്ററിന്റേയും സംയുക്താഘോഷത്തിന്റെ തിലകക്കുറിയായി പാര്‍ത്ഥസാരഥി പിള്ള താന്‍തന്നെ എഴുതിയ വിഷു-ഈസ്റര്‍ കവിതകള്‍ ആലപിച്ചു.

രാധാ നായര്‍ കവിതാ പാരായണവും, തഹ്സിന്‍ ഗാനവുമാലപിച്ചു. കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ക്കു പുറമെ ലൈസി അലക്സ്, അഷിക അലക്സ്, ഷൈനി ഷാജന്‍, അഞ്ജലി, രാധാ നായര്‍ എന്നിവര്‍ അവതരിപ്പിച്ച മാര്‍ഗ്ഗംകളി സദസിന്റെ മനംകവര്‍ന്നു.

അസോസിയേഷന്‍ നടത്തുന്ന 'സ്മൈല്‍ ആന്‍ഡ് ക്ളിക്ക' മത്സരത്തെപ്പറ്റി ലിജോ ജോണ്‍ വിശദീകരിച്ചു. പത്തു വയസുവരെയും, 11-20 വരെയും, 20-25 വരെയും പ്രായമുള്ളവരുടെ ചിരിക്കുന്ന ചിത്രങ്ങള്‍ ഇ-മെയില്‍ ആയി അയക്കാം. മേക്കറ്റ്, പ്രത്യേക സമ്മാനം എന്നിവ നല്‍കും. ചിത്രം കേരളദര്‍ശനത്തില്‍ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട ഇ-മെയില്‍: ംാമാശഹല@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോസ്കാടാപുറം