ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
Tuesday, April 28, 2015 5:14 AM IST
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളി ഈവര്‍ഷത്തെ സണ്‍ഡേ സ്കൂള്‍ റീജണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

ഏപ്രില്‍ 25നു വലിയപള്ളിയില്‍വച്ചു നടന്ന മത്സരത്തില്‍ ഡാളസ് റീജണുകളിലെ എട്ടു പള്ളികളിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ പങ്കെടുത്തു.

വലിയ പള്ളി വികാരി ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജീം തോമസ് എന്നിവര്‍ മത്സരവിജയത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം