'കേരളാ കഫേ' ഫുഡ് ഫെസ്റിവല്‍ മേയ് രണ്ടിന്
Tuesday, April 28, 2015 5:14 AM IST
നാഷ്വില്‍, ടെന്നസി: കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ നടത്തുന്ന 'കേരളാ കഫേ' ഫുഡ് ഫെസ്റിവല്‍ മേയ് രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 4.30നു നാഷ്വില്‍ ഡൌണ്‍ ടൌണ്‍ സെന്റ് പയസ് കാത്തലിക് ചര്‍ച്ച് ജിംനേഷ്യത്തില്‍വച്ച് നടത്തുന്നതാണ്.

കേരളത്തിലുടനീളമുള്ള സ്പെഷല്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ തട്ടുകട മാതൃകയില്‍ രുചികരമായും ചൂടോടെയും വിവിധ സ്റാളുകളില്‍ ലഭ്യമാകുന്നതാണ്. പാചകവൈദഗ്ധ്യമുള്ള അസോസിയേഷന്‍ വോളണ്ടിയേഴ്സാണു ഭക്ഷണം തയാറാക്കുന്നത്.

ടെന്നസിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ 2008-ലാണ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. സാം ആന്റോ പുത്തന്‍കളമാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം