ഗൂഗിള്‍ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ മൂന്നു അമേരിക്കന്‍ പൌരന്മാര്‍ നേപ്പാളില്‍ കൊല്ലപ്പെട്ടു
Monday, April 27, 2015 6:52 AM IST
വാഷിംഗ്ടണ്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ ഗൂഗിള്‍ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ മൂന്നു അമേരിക്കന്‍ പൌരന്മാര്‍ കൊല്ലപ്പെട്ടതായി ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഞായറാഴ്ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

സിയാറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഡിസ മൌഡ്യനീറിംഗ് ഫിസിഷ്യന്‍ അസിസ്റന്റ് മറീസ ഈവ ഗിര്‍വോംഗ് എന്ന (28) യുവതിയും ഡാന്‍ഫ്രഡിന്‍ബര്‍ (33) കലിഫോര്‍ണിയായില്‍നിന്നുളള ഗൂഗിള്‍ എക്സിക്യൂട്ടീവും മറ്റൊരു പൌരനും ഉള്‍പ്പെടെ മൂന്നു പേരാണു മരിച്ചത്. എവറസ്റ് കൊടുമുടിയുടെ അടിവാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബേസ് ക്യാമ്പിലെ അംഗമായിരുന്ന ഡോ. മറീസ ഡാന്‍ ഉള്‍പ്പെടെയുളളവര്‍ പര്‍വതാരോഹണസംഘത്തിലുളളവരായിരുന്നു.

ഷിക്കാഗോ ജോണ്‍ സ്ട്രോജര്‍ ഹോസ്പിറ്റലില്‍നിന്നു മെഡിക്കല്‍ പരിശീലനം നടത്തി ബിരുദാനന്തര പഠനം പൂര്‍ത്തീകരിക്കുന്നതിനിടെയാണു മാറീസ് കൊല്ലപ്പെട്ടത്. 'സേവ ദ ഐസ്' എന്ന പരിപാടിയുടെ ബോധവത്കരണ ടീമില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡാനിന്റെ ആകസ്മിക നിര്യാണത്തില്‍ ഗൂഗിള്‍ സ്റാഫ് അനുശോചിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍