റോക് ലേബര്‍ ഓഫീസും റാക് കേരള സമാജവും സംയുക്തമായി കായികവാരാഘോഷം നടത്തി
Monday, April 27, 2015 6:48 AM IST
അബുദാബി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് റോക് ലേബര്‍ ഓഫീസും റാക് കേരള സമാജവും സംയുക്തമായി നടത്തിവരുന്ന കായികവാരാഘോഷത്തിന്റെ ഉദ്ഘാടനം റാക് ലേബര്‍ ഇന്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജമാല്‍ അല്‍ഷംസി നിര്‍വഹിച്ചു.

പ്രസിഡന്റ് നാസര്‍ അല്‍മാന അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ നാസര്‍ അല്‍ മഹ സ്വാഗതവും ട്രഷറര്‍ അജയ്കുമാര്‍ സ്പോര്‍ട്സ് സെക്രട്ടറി ഷാനവാസ് ജോയിന്റ് സെക്രട്ടറി അഷ്റഫ് മാളിയേക്കല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. റെജി, വൈസ് പ്രസിഡന്റ് എസ്.എ. സലിം, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി റഫീഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി ഷുക്കൂര്‍ തൊഴിയൂര്‍ നന്ദി പറഞ്ഞു.

തുടര്‍ന്നു നടന്ന വനിതാ വോളിബോള്‍ മത്സരത്തില്‍ ലോര്‍ഹാര്‍ട്ട് ഫിലിയ്പ്ളന്‍സ് വിജയിച്ചു. പുരുഷ വോളിയില്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ജേതാക്കളായി. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്‍ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ടീം വിജയിച്ചു. ഫുട്ബോളില്‍ അന്‍സഫീന ടീമിനെ പരാജയപ്പെടുത്തി ഈജിപ്ഷ്യന്‍ ക്ളബ് വിജയിച്ചു. വടംവലി മത്സരത്തില്‍ പ്രവാസി അസോസിയേഷനെ പരാജയപ്പെടുത്തി സേഫ് ഗേജ് ജസീറ വിജയിച്ചു. സമാജം അംഗങ്ങളായ ഷാനിയാസ്, ഡിജാ ഗഫൂര്‍, ബിനു, മോഹനകൃഷ്ണന്‍, ഷനോജ്, കണ്ണന്‍, ഷഫീര്‍, സാദിഖ്, ബാബു എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

സമാജം വനിതാകമ്മിറ്റി അംഗങ്ങളും മറ്റു വിവിധ രാജ്യങ്ങളിലെ അംഗങ്ങളെക്കൊണ്ടും സമാജം നിറഞ്ഞുകവിഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള