പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം
Monday, April 27, 2015 6:44 AM IST
പത്തനംതിട്ട ജില്ലാ അസോസിയേഷന്‍, കുവൈറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ഏപ്രില്‍ 10നു നടന്നു. 2015-16 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഉമ്മന്‍ ജോര്‍ജ് (പ്രസിഡന്റ്), ചാള്‍സ് ജോര്‍ജ് (ജനറല്‍ സെക്രട്ടറി), പി.ടി. സാമുവല്‍കുട്ടി (ട്രഷറാര്‍), മുരളി പണിക്കര്‍ (വൈസ് പ്രസിഡന്റ്), ബെന്നി പത്തനംതിട്ട (ജനറല്‍ കണ്‍വീനര്‍), കെ. ജയകുമാര്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി മുരളി, ജിതിന്‍ ജോസ് (സെക്രട്ടറി/പ്രോജക്ട് അനലിസ്റ്), മാത്യു ഉമ്മന്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ.വി. അലക്സാണ്ടര്‍, ലാലു ജേക്കബ്, അബു പീറ്റര്‍ സാം, എം.എ. ലത്തീഫ്, ജോമി ജോര്‍ജ്, തോമസ് ജോണ്‍, മോഹന്‍ദാസ്, ബിജു വര്‍ഗീസ്, കുര്യന്‍ ബെന്നി, ഗിരിഷ് കുമാര്‍, ഷിഫിന്‍ ഫിലിപ്പ്, കെ.എം. ഫിലിപ്പോസ്, എം.ജെ. ജോര്‍ജ്, രണ്‍ദീപ് മാത്യു ജോര്‍ജ്, ആദര്‍ശ് ഭുവനേഷ്, ശക്തി മൂണ്‍ ദേവ്, ഷാജി വി. പാപ്പി, പി.സി ജോര്‍ജുകുട്ടി, കെ.ഒ. മത്തായി, സുനില്‍ ചക്രപാണി, സുനില്‍ പള്ളിക്കല്‍, ജേക്കബ് തമ്പി, ബൈജു പാപ്പച്ചന്‍, വര്‍ഗീസ് ഉമ്മന്‍, പ്രവീണ്‍ മാത്യു, കലൈവാണി എന്നിവരെയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ബിനു ജോണ്‍ ഫിലിപ്പ്, രാജു വര്‍ഗീസ്, ഗീതാകൃഷ്ണന്‍, അജിത് പണിക്കര്‍, മാത്യു ഡാനിയേല്‍,ജോണ്‍ മാത്യു, ജോര്‍ജ് ഈശോ, രാജു സക്കറിയ, രവീന്ദ്രന്‍ നായര്‍, രാജന്‍ തോട്ടത്തില്‍, ക്രിസ്റി കുളത്തൂരാന്‍, സാബു ഓലിക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിനു ബിജി മുരളി സ്വാഗതം ആശംസിച്ചു. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ അസോസിയേഷന്റെ ഭാവി പരിപാടികളെപ്പറ്റി പരാമര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ബിജു കുമ്പഴ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമുവല്‍കുട്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അസോസിയേഷന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന എമര്‍ജന്‍സി മാനേജ്മെന്റ് ഫണ്ടിനെപ്പറ്റി, ജിതിന്‍ ജോസ് വിശദീകരിക്കുകയും ബിനു ജോണ്‍ ഫിലിപ്പ് ആദ്യ സംഭാവന നല്‍കുകയും ചെയ്തു. പി.ടി. സാമുവല്‍കുട്ടി യോഗത്തിനു നന്ദി പറഞ്ഞു.