മാപ്പിളകലാവേദി കുവൈറ്റ് 'പതിനാലാം രാവ് 2015' സംഘടിപ്പിക്കുന്നു
Monday, April 27, 2015 5:33 AM IST
കുവൈറ്റ്: മാപ്പിളകലാവേദി കുവൈറ്റിന്റെ (എംകെവികെ) രണ്ടാം വാര്‍ഷികം (പതിനാലാം രാവ് 2015) മേയ് ഒന്നിനു ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഖൈത്താനില്‍വച്ച് സംഘടിപ്പിക്കുന്നു. എംകെവികെയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാട്ട്സ് അപ്പ് മാപ്പിളപ്പാട്ട് മത്സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെയും ഇതേ ദിവസം ഉണ്ടായിരിക്കും. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കുവൈറ്റിലെ പ്രവാസികളുടെ ഇടയില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പ്രമുഖ വ്യക്തികളായ ബഷീര്‍ കൊയലാണ്ടി (സംഗീതം), മുസ്തഫ ക്ളാസിക് (സാമൂഹ്യപ്രവര്‍ത്തനം), ജോനാര്‍ട് (കാരികേച്ചര്‍ രചന) തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.

ഈവര്‍ഷത്തെ മോയില്‍കുട്ടി വൈദ്യര്‍ മെമ്മോറിയല്‍ അവാര്‍ഡിന് അര്‍ഹനായ ഫൈസല്‍ എളേറ്റിലിനു ചടങ്ങില്‍വച്ച് പുരസ്കാരം സമ്മാനിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക പരിപാടികളും ആദില്‍ റഹ്മാന്‍ നയിക്കുന്ന ഇശല്‍ രാവും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ഹബീബുല്ല മുറ്റിച്ചൂര്‍, റാഫി കല്ലായി, നൌഫല്‍ കച്ചേരി, ഷബീര്‍ മണ്േടാളി, ഹമീദ് മധൂര്‍, മൊയ്തു മേമി, ഷംസീര്‍ നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍