കെഎംസിസിയുടെ സംഘാടകത്വം മാതൃകാപരം: സൈതലവി മാസ്റര്‍
Saturday, April 25, 2015 8:08 AM IST
ദുബായി: ദുബായി കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ മാത്രമല്ല അവരുടെ സംഘാടകത്വവും ഇതര സംഘടനകള്‍ മാതൃകയാകേണ്ടതാണ് എന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി.സൈതലവി മാസ്റര്‍ അഭിപ്രായപെട്ടു.

ദുബായി മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രവര്‍ത്തകസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകള്‍ ആദ്യാവസാനം വരെ വീക്ഷിച്ച അദ്ദേഹം ചര്‍ച്ചകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നുവെന്നും ഇത്തരം ചര്‍ച്ചകള്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഒരു മുതല്‍കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.വി നാസര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി കരീം കാലടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പതിനാറു മണ്ഡലത്തിലെ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജില്ലാ നേതാക്കളായ മുസ്തഫ വേങ്ങര, ഒ.ടി സലാം, കെ.പി.എ സലാം, ഹംസ കവുണ്ണിയില്‍, ജമാല്‍ മഞ്ചേരി, ജലീല്‍ കൊണ്േടാട്ടി, വി.കെ റഷീദ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും ഇ.ആര്‍. അലി മാസ്റര്‍ നന്ദിയും പറഞ്ഞു.