ന്യൂയോര്‍ക്കിലെ ക്നാനായ ഫൊറോന പള്ളിയില്‍ എസ്താപ്പാനോസ് സഹദായുടെ തിരുനാള്‍
Saturday, April 25, 2015 8:05 AM IST
ന്യൂയോര്‍ക്ക്: ന്യൂയോക്കിലെ ആദ്യ ക്നാനായ ഇടവകയായ സെന്റ് സ്റീഫന്‍ ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്താപ്പാനോസ് സഹദായുടെ തിരുനാള്‍ മേയ് 15,16,17 തീയതികളില്‍ ആഘോഷിക്കുന്നു.

15ന് വൈകുന്നേരം ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കന്‍ തിരുനാളിന് കൊടിയേറ്റും തുടര്‍ന്ന് വേസ്പരയും ഉണ്ടായിരിക്കും.

16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും തുടര്‍ന്ന് കലാസന്ധ്യയും ഗാനമേളയും ഉണ്ടായിരിക്കും.

17നു രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും നടക്കും.

തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധന്റെ കല്ലും തൂവാലയും എടുക്കാനുള്ള അവസരം ഇണ്ടായിരിക്കും. ഖീവി & ഹൌര്യ രവല്ൃൌമിസമഹമ്യശഹ, ര്യൃശമല & വ്യെഹമ രവല്ൃൌമിസമഹമ്യശഹ, ങമ്യൃ ഖീലുെവ ുൌഹശസൌശേലഹ, ആമയ്യ & ഗൌിഷൌാീഹ രവല്ൃൌമിസമഹമ്യശഹ, ഖീലുെവ & ഘശ്യ ്മമേേസമഹമാ ഠ്യീാ & ാശിശ ഇവല്ൃൌമിസമഹമ്യശഹ എന്നിവരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.

വിവരങ്ങള്‍ക്ക്: കൈക്കാരമായ മാത്യു വട്ടക്കുളം, ജയിംസ് നികര്‍ത്തില്‍, തങ്കച്ചന്‍ നെടുംതോട്ടി, സിറില്‍ ജലയ്ക്കാട്ട്, ജോസ് കോരക്കുടി, ഷിനോ മറ്റം.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ