ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും വാര്‍ഷികാഘോഷങ്ങളും
Saturday, April 25, 2015 8:01 AM IST
ഷിക്കാഗോ: ഷിക്കാഗോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ഗ്ളോബല്‍ സംഘടനയുടെ ബിസിനസ് കോണ്‍ഫറന്‍സിനോടൊപ്പം ബിസിനസ് നെറ്റ് വര്‍ക്കും ആനുവല്‍ ഗാലയും നടത്തുന്നത്.

സമ്മേളനത്തില്‍ രണ്ട് കോണ്‍ഗ്രസ്മാന്‍മാര്‍, മുന്നു സെനറ്റേഴ്സ്, ഇല്ലിനോയിസ് സ്റേറ്റ് ട്രഷറര്‍, ഓക്ബ്രൂക്ക് മേയര്‍, അമേരിക്കയിലെ പ്രശസ്ത ബിസിനസ് സ്കൂളായ നോര്‍ത്ത് വെസ്റേണ്‍ യൂണിവേഴ്സിറ്റിയുടെ കേലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ഡീന്‍, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ, വിവിധ കമ്പനികളുടെ ബി സിഇഒമാര്‍, മറ്റ് പ്രമുഖ പ്രഫഷണലുകള്‍, കൂടാതെ കേരളം, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ എന്നിവകൊണ്ട് പ്രൌഢഗംഭീരമായി നടത്തപ്പെടുകയുണ്ടായെന്ന് ഗോപിയോ ഷിക്കാഗോ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു.

ഗ്ളാഡ്സണ്‍ അധ്യക്ഷ പ്രസംഗത്തില്‍ ഗോപിയോ ഷിക്കാഗോയുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും എന്തൊക്കെയാണെന്നും ഭാവി പരിപാടികള്‍ എന്നിവ വിവരിക്കുകയും ഇന്ത്യയ്ക്കു പുറത്തുള്ള ഇന്ത്യക്കാര്‍ക്ക് ഇരട്ട പൌരത്വം നല്‍കണെന്ന് മുഖ്യാതിഥി ആയിരുന്ന ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. കോണ്‍സുല്‍ ജനറല്‍ ഡോ. യൂസഫ് സയിിദ് മറുപടി പ്രസംഗത്തില്‍ ഗോപിയോ ഷിക്കാഗോയോടു ചേര്‍ന്ന് പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുകയും അതിനുള്ള പ്രതിവിധികള്‍ കഴിയുന്നതുപോലെ ചെയ്യാമെന്നും അറിയിക്കുകയുണ്ടായി.

കോണ്‍ഗ്രസ് വുമണ്‍ റ്റാമി ഡക്ക് വര്‍ത്ത്, കോണ്‍ഗ്രസ്മാന്‍ ഡാനി ഡാന്‍സ്, സെനറ്റര്‍ മൈക്ക് നോളണ്ട്, സെനറ്റര്‍ ഡാന്‍ കോട്ടോവ്സ്കി, സെനറ്റര്‍ ടോം കള്ളര്‍ട്ടണ്‍, ഇല്ലിനോയിസ് സ്റേറ്റ് ട്രഷറര്‍ മൈക്കിള്‍ ഫെറിക്സ്, ഓക്ബ്രൂക്ക് മേയര്‍ ഗോപാല്‍ ലാല്‍മലാനി, പദ്മശ്രീ ഡോ. ബാല ബാലചന്ദ്രന്‍ എന്നിവര്‍ ബിസിനസ് രംഗത്തുള്ള ഇന്ത്യക്കാരുടെ വളര്‍ച്ചയും, ബിസിനസില്‍ വളര്‍ച്ച പ്രാപിക്കാന്‍ ഇന്ത്യക്കാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കും, ഇല്ലിനോയിസില്‍ ബിസിനസ് ചെയ്തതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ജോ നെടുങ്ങോട്ടില്‍ ആശംസ അര്‍പ്പിച്ചു.

ബെസ്റ് കമ്യൂണിറ്റി ലീഡര്‍, ബെസ്റ് സ്റുഡന്റ് ഓഫ് ദി ഇയര്‍, ബെസ്റ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ എന്നീ അവാര്‍ഡുകളും മീറ്റിംഗില്‍ സമ്മാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നൃത്തം, പഞ്ചാബി ബാങ്ക്റ, ഇന്ത്യന്‍ സംഗീതമേള, ഡിജെ, ഡിന്നര്‍ എന്നിവയ്ക്കുശേഷം പരിപാടികള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം