ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്: ഒക്ലഹോമയില്‍ അനുമോദനം സംഘടിപ്പിച്ചു
Friday, April 24, 2015 6:34 AM IST
ഒക്ലഹോമ സിറ്റി: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ടെക്സസ്, ഒക്ലഹോമ റീജണ്‍ ഹൂസ്റണില്‍ സംഘടിപ്പിച്ച അഞ്ചാമത് ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റില്‍, ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയെ പ്രതിനിധീകരിച്ചു പങ്കെടുത്ത സിസിഡി വിദ്യാര്‍ഥികള്‍ക്കു ഹോളി ഫാമിലി ഇടവകയുടെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി.

ഏപ്രില്‍ 19നു(ഞായര്‍) ദിവ്യബലിക്കുശേഷം ദേവാലയത്തില്‍ നടന്ന അനുമോദന യോഗത്തില്‍ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ ടാലന്റ് ഫെസ്റില്‍ വിജയികളായവരെയും പങ്കെടുത്തവരെയും പ്രത്യേകം അഭിനന്ദിച്ചു സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

അഞ്ചു തവണയും ഒക്ലഹോമ ഇടവക അവതരിപ്പിച്ച ബൈബിള്‍ സ്കിറ്റ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ സമ്മാനര്‍ഹമായി എന്നതും ചെറിയ ഇടവകയുടെ വലിയ നേട്ടമായി. ബൈബിള്‍ സ്കിറ്റിനു രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിരുന്നു. റീജണിലെ എട്ടു ഇടവകകളാണു ഫെസ്റില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍