ഡിഎംഎയുടെ സ്റ്റേജ് ഷോ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, April 23, 2015 5:48 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ധനശേഖരണാര്‍ഥം നടത്തുന്ന, സ്റീഫന്‍ ദേവസിയുടേയും റിമി ടോമിയുടേയും സംഗീത സന്ധ്യ 2015 ഏപ്രില്‍ 25 വൈകുന്നേരം ആറിനു ഹെന്റി ഫോര്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ നടത്തപ്പെടും.

ഇതില്‍നിന്നു ലഭിക്കുന്ന വരുമാനം മിഷിഗണിലും നാട്ടിലുമായി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും മലയാള ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിനുമായി ഡിഎംഎ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. നാട്ടില്‍ രോഗികള്‍ക്കു ചികിത്സാസഹായം, അനാഥാലയങ്ങള്‍ക്കു ധനസഹായം, സ്കൂള്‍കുട്ടികള്‍ക്കായി പഠനസഹായം, സമൂഹത്തിലെ അടിസ്ഥാനജീവിതസൌകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്ക് ഓണകിറ്റുകള്‍ എന്നിവ ഡിഎംഎ നല്കി വരുന്നു. മിഷിഗണില്‍ പാവങ്ങള്‍ക്കു ഭക്ഷണം പാകം ചെയ്തു നല്കുന്ന സൂപ്പ് കിച്ചണില്‍ ഡിഎംഎ വോളണ്ടിയര്‍മാര്‍ സഹായിക്കുകയും, ഫുഡ് കാനുകള്‍ സംഭരിച്ചു ഫുഡ് ബാങ്കുകളില്‍ നല്കുന്ന ഡിഎംഎ കാന്‍ഡൂ പ്രൊജക്റ്റ്, വിന്ററില്‍ ബൂട്ടുകള്‍ സംഭരിച്ചു ഡിട്രോയിറ്റ് സിറ്റിയുടെ വാര്‍മിംഗ് സെന്ററില്‍ നല്കുക, ഉപയോഗിച്ച നല്ല വസ്ത്രങ്ങള്‍ സംഭരിച്ചു ആഫ്രിക്ക മുതലായ രാജ്യങ്ങളില്‍ അയച്ചു കൊടുക്കുക തുടങ്ങി വിവിധങ്ങളായ ധര്‍മപ്രവൃത്തികളാണു ഡിഎംഎ നടത്തി വരുന്നത്. അതോടൊപ്പം അഡോപ്റ്റ് എ റോഡ് എന്ന പദ്ധതിയും നടത്തി വരുന്നു.

ഡിഎംഎയും സോളിഡ് ഫ്യൂഷന്‍ റ്റെംപ്റ്റേഷന്‍ ബാന്‍ഡുമായി ചേര്‍ന്നു സ്റീഫന്‍ ദേവസിയും റിമി ടോമിയും നടത്തുന്ന സ്റ്റേജ് ഷോയുടെ ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിക്കുന്നത് ഓസ്ബോണ്‍ ഡേവിഡ് ആണ്. സ്പോണ്‍സര്‍ഷിപ്പ് സാജന്‍ ജോര്‍ജിന്റെയും , ടിക്കറ്റ് സെയല്സ് നോബിള്‍ തോമസ് (കിഴക്കേക്കര) മനോജ് ജെയ്ജി (പടിഞ്ഞാറേക്കര) എന്നിവരുടേയും നേതൃത്വത്തിലാണു നടക്കുന്നത്. പി ആര്‍ ഓ സൈജാന്‍ ജോസഫും വുമണ്‍സ് ഫോറം പ്രസിഡന്റ് മിനി സൈജാന്‍ സെക്രട്ടറി സലിന നോബിള്‍ എന്നിവര്‍ തങ്ങള്‍ ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു വരുന്നു.

ഡിഎംഎയുടെ ഈ ഷോയില്‍ മിഷിഗണിലെ എല്ലാ മലയാളി സുഹൃത്തുക്കളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഡിഎംഎ പ്രസിഡന്റ് റോജന്‍ തോമസും സെക്രട്ടറി ആകാശ് ഏബ്രഹാമും ട്രഷറര്‍ ഷാജി തോമസും അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:റോജന്‍ തോമസ് 248 219 1352, ആകാശ് എബ്രഹാം 248 470 9332, ഷാജി തോമസ് 248 229 7746, നോബിള്‍ തോമസ് 586 770 8959, മനോജ് ജേയ്ജി 248 495 3798.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്