ദുബായി-കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികള്‍
Wednesday, April 22, 2015 8:11 AM IST
ദുബായി: കോഴിക്കോട് ജില്ലാ കെഎംസിസി കൌണ്‍സില്‍ 2015-18 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഹംസ പയ്യോളി (പ്രസിഡന്റ്), സാജിദ് കോറോത്ത് (ജനറല്‍ സെക്രട്ടറി), ഹസന്‍ ചാലില്‍ (ട്രഷറര്‍) എന്നിവരെയും അബ്ദുള്ള വലിയാണ്ടി, കെ. അബൂബക്കര്‍ മാസ്റര്‍, ഹാരിസ് മുറിച്ചാണ്ടി, അബ്ദുസലാം വാവാട്, എന്‍.പി കുഞ്ഞമ്മദ് ഹാജി, പി.കെ ജമാല്‍, അബ്ദുന്നാസര്‍ മുല്ലക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), സി.വി.എ. ലത്തീഫ്, വി.കെ.കെ റിയാസ്, മൊയ്തു അരൂര്‍, കെ.പി മുഹമ്മദ്, നജീബ് തച്ചംപൊയില്‍, ശിഹാബുദ്ദീന്‍ കുന്ദമംഗലം, ഹാഷിം പറമ്പത്ത് (സെക്രട്ടറിമാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

റയിസ് തലശേരി റിട്ടേണിംഗ് ഓഫീസറും മുഹമ്മദ് പട്ടാമ്പി, പി.വി നാസര്‍ നിരീക്ഷകരുമായിരുന്നു.

യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹംസ പയ്യോളി അധ്യക്ഷത വഹിച്ചു. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഒ.കെ ഇബ്രാഹിം, നാസര്‍ കുറ്റിച്ചിറ, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, അഷ്റഫ് തങ്ങള്‍ തച്ചംപൊയില്‍, ഹസ്സന്‍ ചാലില്‍, അഡ്വ. അഷ്റഫ് പുതിയോട്ടില്‍, എന്‍.കെ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ഇസ്മായില്‍ ഏറാമല സ്വാഗതവും അബൂബക്കര്‍ മാസ്റര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍