ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
Wednesday, April 22, 2015 6:56 AM IST
ന്യൂയോര്‍ക്ക്: ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് രണ്ട്, മൂന്ന് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

പെരുന്നാള്‍ ചടങ്ങുകള്‍ക്കും വചന ശുശ്രൂഷ നാഗ്പുര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ബിജേഷ് ഫിലിപ്പ്, റവ. ടി.എം. സഖറിയ കോര്‍ എപ്പിസ്കോപ്പ, വികാരി ഫാ. ജോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

ഏപ്രില്‍ 26നു (ഞായര്‍) ഫാ. ഏബ്രഹാം ഫിലിപ്പിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബാനയെത്തുടര്‍ന്ന് പെരുന്നാളിനു തുടക്കം കുറിച്ച് കൊടിയേറ്റു നടക്കും.

ചടങ്ങുകള്‍ക്കു വിശ്വാസികളുടെ പ്രാര്‍ഥനയും സഹകരണവും സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയി മാത്യു (ട്രഷറര്‍) 516 616 5244, കുരുവിള കോര (സെക്രട്ടറി) 718 552 6759.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍