കേരള സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ കാനഡ ഉദ്ഘാടനം ഏപ്രില്‍ 24ന്
Wednesday, April 22, 2015 6:55 AM IST
മിസിസാഗ: കാനഡയിലെ കേരള സീനിയര്‍ സിറ്റിസണ്‍ അസോസിയേഷനു ഭദ്രദീപം തെളിയുന്നു. ഏപ്രില്‍ 24നു(വെള്ളി) നടക്കുന്ന ചടങ്ങില്‍ കാനഡയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കാനഡയിലെ ആദ്യകാല പ്രവാസിസമൂഹത്തിലെ അംഗങ്ങളായ മലയാളി കുടിയേറ്റക്കാരുടെ ഇടയില്‍ ഒരു സംഘടന ഇതുവരെയും രൂപംകൊണ്ടിട്ടില്ല. കാനഡയില്‍ വളരെ കാലത്തെ അനുഭവ സമ്പത്തും പരിചയവും ഉള്ള ഇവരുടെ ഈ കൂട്ടായ്മ എന്തുകൊണ്ടും മലയാളികള്‍ക്കു മാര്‍ഗദര്‍ശി ആയിരിക്കും.

വെള്ളിയാഴ്ച മിസിസാഗയിലുള്ള മാള്‍ട്ടണ്‍ കമ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം ഏഴിന് നടക്കുന്ന ചടങ്ങ് ഒന്റാറിയോ കമ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസ് മിനിസ്റര്‍ ഡോ. ഹെലന ജാസിക് ഉദ്ഘാടനം ചെയ്യും. എംപിമാരായ ബ്രാഡ് ബട്ട്, കൈലി സീബക്, ക്രിസ്റി ഡന്‍ഗന്‍, പി. മാഗ്നട്ടൊന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാണ്.

കേരളത്തില്‍നിന്നു കുടിയേറിയ സീനിയര്‍ സിറ്റിസണ്‍സിന്റെ സൌഹൃദ കൂട്ടായ്മ, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ,ജോര്‍ജ് പുല്ലേലില്‍ (പ്രസിഡന്റ്) 905 813 2703, ജോര്‍ജ് എം. ജോര്‍ജ് (സെക്രട്ടറി) 416 738 7765, ജോണ്‍ സി. ഫിലിപ്പ് (ട്രഷറര്‍) 905 738 9765, ഫാ. എബി മാത്യു (കണ്‍വീനര്‍) 647 854 2239.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള