കെകെസിഎ പിക്നിക് സംഘടിപ്പിച്ചു
Wednesday, April 22, 2015 6:55 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെകെസിഎ) റിഗായ് പാര്‍ക്കില്‍ പിക്നിക് സംഘടിപ്പിച്ചു. ആയിരത്തോളം അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ഫാ. ജോസ് ദീപശിഖ കെകെസിഎ പ്രസിഡന്റിനു കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. കെകെസിഎ പ്രസിഡന്റ് റെനോ തെക്കേടത്തില്‍ അധ്യക്ഷത വഹിച്ചു.

കെകെസിഎ ജനറല്‍സെക്രട്ടറി ജോബി ചമാകണ്ടയില്‍ സ്വാഗതവും ജോയിന്റ് ട്രഷറര്‍ ബൈജു കക്കാടിയില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദ പരിപാടികളും കായിക പരിപാടികളും അരങ്ങേറി.

റെനോ തെക്കേടത്ത് ആന്‍ഡ് ഫാമിലി എവര്‍ റോളിംഗ് ട്രോഫിക്കുവ്വേണ്ടിയുള്ള പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ അബാസിയ സെന്റ്മേരീസ് കൂടാരയോഗം ഒന്നാംസ്ഥാനവും കല്ലാര്‍കനയില്‍ ഐപ്പ് മെമ്മോറിയല്‍എവര്‍റോളിംഗ് ട്രോഫിയും രണ്ടാംസ്ഥാനത്ത് എത്തിയ അബാസിയ സെന്റ് ജോസഫ് കൂടാരയോഗവും കരസ്ഥമാക്കി.

സിസി ചുമ്മാര്‍ ചമ്പക്കര മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വനിതകളുടെ വടംവലി മത്സരത്തില്‍ സാല്‍മിയ ഒന്നാമതും എടത്തില്‍ ചാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി രണ്ടാം സ്ഥാനത്ത് എത്തിയ സെന്റ് മേരീസ് അബാസിയും കരസ്ഥമാക്കി.

നവദമ്പതികളെയും നാട്ടില്‍നിന്നു സന്ദര്‍ശനത്തിനെത്തിയ മാതാപിതാക്കളെയും ചടങ്ങില്‍ ആദരിച്ചു. വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെകെസിഎ കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് റെനിസിനെ ട്രഷററായും ജോസ് മോനിപ്പള്ളിയിയെ അഡ്വൈസറി മെംബറായും സജാന്‍ കക്കാടിയിലിനെ ഓഡിറ്ററായും തെരഞ്ഞെടുത്തു.