ഫ്രട്ടേണിറ്റി ഫെസ്റ് 2015: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, April 22, 2015 6:54 AM IST
തുഖ്ബ: ഒരുമയുടെ പ്രവാസോത്സവം 'ഫ്രട്ടേണിറ്റി ഫെസ്റ് 2015' ന്റെ ഭാഗമായി ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം തുഖ്ബ ഏരിയയുടെ ആഭിമുഖ്യത്തില്‍ കിംഗ് ഫഹദ് യുണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ലബോറട്ടറി മെഡിസിന്‍ ഡയറക്ടര്‍ ഡോ. അഹമദ് സയാഹ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ളഡ് ബാങ്ക് സെക്ഷന്‍ മേധാവി ഡോ ഫൈസല്‍ അല്‍സഹറാനി, ബ്ളഡ് ബാങ്ക് കണ്‍സള്‍ട്ടന്റ് ഡോ. ഗോപാലകൃഷ്ണന്‍, ഫോറം നേതാക്കളായ അബ്ദുള്‍ സലാം മാസ്റര്‍, അമീന്‍ മാസ്റര്‍, നസീബ് പത്തനാപുരം, അഷ്റഫ് മേപ്പയൂര്‍ എന്നിവര്‍ സംബന്ധിച്ചു. ബ്ളഡ് ബാങ്ക് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് അല്‍അസ്മരി, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ സുല്‍ഫികര്‍ മാമുഞ്ഞി, സൂപ്പര്‍വൈസര്‍ നദ അല്‍സഹറാനി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം