പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ ഫാമിലി പിക്നിക് സംഘടിപ്പച്ചു
Wednesday, April 22, 2015 6:54 AM IST
കുവൈറ്റ്: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫാമിലി പിക്നിക് സംഘടിപ്പച്ചു. ഏപ്രില്‍ 10നു കബ്ദില്‍ ആണ് പിക്നിക് നടന്നത്.

പത്തനതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അസോസിയേഷന്‍ കുടുംബങ്ങളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടികള്‍. അസോസിയേഷന്‍ അംഗങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും സൌരഭ്യം പരത്തുന്നതിന് ഇത്തരം വേദികള്‍ ഉപയോഗപ്പെടണമെന്ന് പ്രസിഡന്റ് ഉമ്മന്‍ ജോര്‍ജ് ഉദ്ബോധിപ്പിക്കുകയും പ്രതീകാത്മകമായി പുഷ്പവൃഷ്ടി നടത്തിക്കൊണ്ടു പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ബെന്നി പത്തനംതിട്ട, മുരളി പണിക്കര്‍, ബിനു ജോണ്‍ ഫിലിപ്പ്, ജോണ്‍ മാത്യു, സാമുവല്‍ കുട്ടി, ജോമി ജോര്‍ജ്, തോമസ് ജോണ്‍, ചാള്‍സ്, മനോജ്, ബിജു കുമ്പഴ, കലൈവാണി, എം.ജെ. ജോര്‍ജ്, മോഹന്‍ദാസ്, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, ബെര്‍ലിന്‍ പി. ബെന്നിക്കുള്ള പ്രത്യേക പുരസ്കാരം എന്നിവയ്ക്കുശേഷം പരിപാടികള്‍ സമാപിച്ചു.