സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം ഏപ്രില്‍ 22ന്
Wednesday, April 22, 2015 6:52 AM IST
മനാമ: എസ്കെഎസ്എസ്എഫ് ബഹറിന്‍ സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസില്‍ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും.

ഏപ്രില്‍ 22നു(ബുധന്‍) രാത്രി 8.30നു കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 'പ്രവാസിയുടെ കുടുംബം' എന്നതാണു പ്രഭാഷണ വിഷയം.

പ്രഭാഷണ കലയില്‍ വേറിട്ട ശൈലികൊണ്ടും ആഴത്തിലിറങ്ങിയ വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായ നിരവധി പഠന ക്ളാസുകളും പ്രഭാഷണങ്ങളുമാണ് സിംസാറുല്‍ ഹഖ് ഹുദവി കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുള്ളത്.

കേരളത്തിലെ അത്യുന്നത വൈജ്ഞാനികകേന്ദ്രമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അബുദാബി ബ്രിട്ടീഷ് സ്കൂളിലെ ഇസ്ലാമിക പഠന വിഭാഗം തലവനായിട്ടാണു ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും അബുദാബി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ഖുര്‍ആന്‍ പഠന ക്ളാസുകളില്‍ നൂറുകണക്കിനു വിശ്വാസികള്‍ സ്ഥിരം പഠിതാക്കളാണ്.

പ്രഭാഷണം ശ്രവിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് എസ്കെഎസ്എസ്എഫ് കേരളീയ സമാജത്തില്‍ ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടനം സമസ്ത കേരള സുന്നി ജമാഅത്ത്, ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വഹിക്കും. വിവിധ ഏരിയകളില്‍നിന്നു വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 39533273, 34364462, 33413570.