എംജിഎം ഹയര്‍ സെക്കന്ററി സ്കൂള്‍ അലുമ്നി കുവൈറ്റ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
Wednesday, April 22, 2015 6:51 AM IST
കുവൈറ്റ്: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാല്‍ 1902ല്‍ സ്ഥാപിതമായ തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എംജിഎം അലുമ്നി കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 17നു(വെള്ളി) നടന്നു.

വൈകുന്നേരം ആറിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ എംജിഎം സ്കൂളിലെ മുന്‍ അധ്യാപകന്‍ കെ.ഒ. വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ നിര്‍വഹിച്ചു. അലുമ്നി പ്രസിഡന്റ് അജിത് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി കെ.എസ്. വര്‍ഗീസ്, പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ വര്‍ഗീസ് പുതുകുളങ്ങര, സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ. രാജു തോമസ്, അഡ്വ. ജോണ്‍ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് സ്കൂളിനെക്കുറിച്ചുള്ള ഡോക്കുമെന്ററി പ്രദര്‍ശനവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടന്നു. അലുമ്നിയുടെ ഔദ്യോഗിക വെബ് സൈറ്റിന്റെ ഉദ്ഘാടനം യുഎഇ എക്സ്ചേഞ്ച് പ്രതിനിധി അഞ്ജു പോള്‍ നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ലിജി തോമസ്, ഐപ്പ് പുത്തുപ്പള്ളില്‍, കവിത ജോസ് ,ദീപ്തി ജോണ്‍, ജെന്‍സി ജിജി, ജിബി സുശീല്‍, വര്‍ഗീസ് കോശി, വിസ്മയ, സ്റാലോണ്‍ മാത്യു, അമീഷ ആന്‍ വര്‍ഗീസ്, ബ്ളോസം സാറ ജേക്കബ്, ജനീറ്റ എല്‍സ ജിജി, റിന്‍ഷ ആന്‍ കോശി, റോണ മറിയം കോശി,റോമ സാറ കോശി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും ചടങ്ങിനോടനു ബന്ധിച്ച് സംഘടിപ്പിച്ച റാഫിള്‍ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങിന് അലുമ്നി സെക്രട്ടറി രെഞ്ചു വേങ്ങല്‍ സ്വാഗതവും ഷിബു ജോണി നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക് സനില്‍ ജോണ്‍ ചേരിയില്‍, ജോജി വി. അലക്സ്,ഷിബു ചെറിയാന്‍,ജിജി വി അലക്സ്,സുശീല്‍ ചാക്കോ,ജോസ് പി ജോസഫ് , എബി സാമുവല്‍, തോമസ് വര്‍ഗീസ്, റിനു ടി. സഖറിയ, മനോജ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍