ക്നാനായ വിമന്‍സ് ഫോറം: ബെറ്റി മുപ്രാപ്പിള്ളി പ്രസിഡന്റ്
Wednesday, April 22, 2015 5:23 AM IST
ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റിലെ ക്നാനായ വിമന്‍സ് ഫോറം പ്രസിഡന്റായി ബെറ്റി മുപ്രാപ്പിള്ളിയും, സെക്രട്ടറിയായി ജാനറ്റ് താമരത്ത്, വൈസ് പ്രസിഡന്റായി റോസമ്മ മൈക്കുഴിയില്‍, ട്രഷററായി മിനി മോള്‍ തയ്യില്‍, ജോയന്റ് സെക്രട്ടറിയായി ബിന്ദു വലിയകല്ലുങ്കല്‍ എന്നിവര്‍ സ്ഥാനമേറ്റു. എട്ടു റീജണുകളിലെ പ്രതിനിധികളും സ്ഥാനമേറ്റതോടെ 2015-16 ലെ വിമന്‍സ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു.

ഐകെസിസിയ്ക്കും ക്നാനായ മിഷനുകള്‍ക്കും സഹായകമാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും വിമന്‍സ് ഫോറം മുന്‍തൂക്കം കൊടുക്കുന്നത്. വനിതകള്‍ക്കും, കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ക്ക് എക്സിക്യൂട്ടീവ് രൂപം നല്‍കുന്നതായി ബെറ്റി മുപ്രാപ്പിള്ളി പറഞ്ഞു.

മെയ് പത്തിനു വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മദേഴ്സ് ഡേ വിപുലമായി ആഘോഷിക്കുന്നു. വിവിധ കലാപരിപാടികളും വ്യത്യസ്തമായ ഹെല്‍ത്ത് ആന്റ് ബ്യൂട്ടി കോമ്പറ്റീഷനും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. മേയ് പത്തിനു രാവിലെ പതിനൊന്നിനു പരിപാടികള്‍ ആരംഭിക്കും.

എല്ലാവരെയും മദേഴ്സ് ഡെ സെലിബ്രേഷനിലേക്കു ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായ സഹകരണങ്ങളും അഭ്യര്‍ഥിച്ചു.